എറണാകുളത്ത് അത്യാധുനിക ബസ് പോര്‍ട്ടും കണ്ടെയ്നര്‍ ടെര്‍മിനലും നിര്‍മിക്കണം: ഹൈബി ഈഡന്‍

റോഡില്‍ സൗന്ദര്യവത്കൃത നടപ്പാത, അങ്കമാലി കുണ്ടന്നൂര്‍ അതിവേഗ സമാന്തര പാത എന്നീ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു

എറണാകുളത്ത് അത്യാധുനിക ബസ് പോര്‍ട്ടും കണ്ടെയ്നര്‍ ടെര്‍മിനലും നിര്‍മിക്കണം: ഹൈബി ഈഡന്‍

എറണാകുളത്ത് അത്യാധുനിക ബസ് പോര്‍ട്ടും കണ്ടെയ്നര്‍ ടെര്‍മിനലും നിര്‍മിക്കണം: ഹൈബി ഈഡന്‍

ന്യൂഡല്‍ഹി: എറണാകുളത്ത് അത്യാധുനിക ബസ്‌പോര്‍ട്ടും കണ്ടെയ്നര്‍ ടെര്‍മിനലും നിര്‍മ്മിക്കണമെന്ന് ഹൈബി ഈഡന്‍ എം.പി. റോഡില്‍ സൗന്ദര്യവത്കൃത നടപ്പാത, അങ്കമാലി കുണ്ടന്നൂര്‍ അതിവേഗ സമാന്തര പാത എന്നീ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടു.

എറണാകുളം കെ. എസ്. ആര്‍. ടി. സി ബസ് സ്റ്റാന്‍ഡ് എയര്‍പോര്‍ട്ട് മാതൃകയിലുള്ള ബസ് പോര്‍ട്ട് ആക്കി മാറ്റുക, കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡില്‍ 1.6 കിലോമീറ്ററില്‍ നടപ്പാത നിര്‍മ്മിക്കുക, എറണാകുളം നഗരത്തിലെ അതിരൂക്ഷമായ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അങ്കമാലി കുണ്ടന്നൂര്‍ സമാന്തര പാത നിര്‍മ്മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എം. പി, കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് നിവേദനം നല്‍കി. കണ്ടെയ്നര്‍ റോഡില്‍ സൗന്ദര്യവത്കൃത നടപ്പാത നിര്‍മ്മിക്കുന്നത് സംബന്ധിച്ച പ്രൊപോസലും എം.പി മന്ത്രിക്ക് കൈമാറി.

Read More >>