തുറന്ന ജയിലില്‍ ചാരായ വാറ്റും 'ഓപ്പണായി'

50 ലിറ്റർ കോടയും പാത്രങ്ങളും കന്നാസുകളും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ജയിൽപുള്ളികളാണ് വാർഡൻമാരെ വിവരമറിയിച്ചത്.

തുറന്ന ജയിലില്‍ ചാരായ വാറ്റും

തിരുവനന്തപുരം: തുറന്ന ജയിലിൽ ചാരായവാറ്റ്. കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. നെയ്യാർ ഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിലാണു വ്യാജചാരായ വാറ്റ് പിടിച്ചത്. ജയിൽവളപ്പിലെ ഔഷധകുന്നിൽനിന്നാണു വാറ്റ് കണ്ടെത്തിയത്. 50 ലിറ്റർ കോടയും പാത്രങ്ങളും കന്നാസുകളും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. ജയിൽപുള്ളികളാണ് വാർഡൻമാരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ കുഴിച്ചിട്ട നിലയിൽ വാറ്റ് സാധനങ്ങൾ കണ്ടെത്തി. പിടിച്ചെടുത്തവ ജയിൽ അധിക്യതർ എക്‌സൈസിനു കൈമാറി. കഴിഞ്ഞ ഫെബ്രുവരിയിലും ജയിൽ വളപ്പിൽനിന്നു ചാരായവും വാറ്റുകാരനേയും പിടികൂടിയിരുന്നു.

Read More >>