ക്ഷേത്രത്തില്‍ ആര്‍.എസ്.എസ്സുകാരില്‍ നിന്നും ദുരനുഭവം; ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍ ജ്യോതികുമാറിനെതിരെ സൈബര്‍ ആക്രമണം

രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ്യോതി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജനിച്ചുവളർന്ന നാട്ടിലെ ക്ഷേത്രത്തിൽ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്

ക്ഷേത്രത്തില്‍ ആര്‍.എസ്.എസ്സുകാരില്‍ നിന്നും ദുരനുഭവം; ഫേസ്ബുക്ക് പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍ ജ്യോതികുമാറിനെതിരെ സൈബര്‍ ആക്രമണം

തിരുവനന്തപുരം: ഓണനാളിൽ നടത്തിയ ക്ഷേത്ര സന്ദർശനത്തിനിടെ ആർ.എസ്.എസ് പ്രവർത്തകരിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച കോൺഗ്രസ് നേതാവ് ഡി.വിജയകുമാറിന്റെ മകൾ ജ്യോതി കുമാറിനെതിരെ സൈബർ ആക്രമണം. രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ജ്യോതി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജനിച്ചുവളർന്ന നാട്ടിലെ ക്ഷേത്രത്തിൽ തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത്.

പുലിയൂർ ക്ഷേത്രത്തിൽ പോയ സമയത്ത് വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവത്തെക്കുറിച്ച് എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായതെന്ന ചോദ്യത്തോടെയായിരുന്നു ജ്യോതി ഫേസ്ബുക്കിൽ എഴുതിയത്.


​എന്നാല്‍ ഇതിനോടകം നിരവധിപേർ ജോതിക്കെതിരെ സാമൂഹ്യമാദ്ധ്യമത്തിൽ അപമാനിക്കും വിധത്തിൽ പ്രതികരിക്കാൻ തുടങ്ങി. തനിക്കെതിരായ സൈബർ ആക്രമണത്തിൽ ഭയപ്പെടുന്നില്ലെന്ന വ്യക്തമാക്കി ജ്യോതി വീണ്ടും ഫേസ്ബുക്കിൽ കുറിപ്പിട്ടു.ഇത്രയും കാലം ജീവിച്ചതും വിവിധ ജീവിതാവസ്ഥകളെ നേരിട്ടതും അത്യാവശ്യം ധൈര്യത്തോടെയും ചങ്കുറപ്പോടെയുമാണെന്ന് വിശ്വസിക്കുന്നു.. ഇനിയും അങ്ങനെ തുടരാനാണ് താല്പര്യം.ഭയപ്പെടാനും സൈബർ ആക്രമണത്തിനു മുമ്പിൽ തലകുനിച്ച് അഭിപ്രായ സ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വയ്ക്കാനും അല്പം പോലും തയ്യാറല്ല.. ഇന്നലെ, വ്യക്തിപരമായ ഏറെ വേദനിപ്പിച്ച, ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുയർത്തുന്ന ചിന്തകളിലേക്ക് നയിച്ച, ഒരു അനുഭവത്തെക്കുറിച്ച് ഉത്തമബോദ്ധ്യത്തോടെ തന്നെയാണ് എഴുതിയത്. ഇത്തരം ഒരു ചർച്ചയുണ്ടാകുമെന്നു മുൻകൂട്ടിക്കണ്ടുമല്ല എഴുതിയതെന്നും കുറിപ്പില്‍ പറയുന്നു.

Read More >>