ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി

കൊല്ലും കൊലയും നടത്തുന്നവരെ ജനം തെരഞ്ഞെടുക്കില്ലന്ന് എന്ന് വ്യക്തമായിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു

ഷംസീര്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി

കണ്ണൂര്‍: സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എമ്മിനും ,ഷംസീര്‍ എം .എല്‍. എയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത എം.പി കെ. മുരളീധരന്‍ .ന്യൂനപക്ഷ സംരക്ഷണം പറയുന്ന സി പി എം നോമ്പ് തുറ കഴിഞ്ഞ് വരുന്ന നസീറിനെയാണ് അക്രമിച്ചത്. നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയപ്പോള്‍ എന്ത് കൊണ്ട് ഷംസീര്‍ വിശദീകരണം നല്‍കിയില്ല .സഭാ നടപടികള്‍ പരിശോധിച്ചാല്‍ ഷംസീര്‍ പ്രതിയാണെന്ന് വ്യക്തമാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കണ്ണൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നേതാവിനെ ആരും ഒന്നും ചെയ്തില്ല. പാര്‍ട്ടി വിട്ടവരൊക്കെ മരിക്കണമെന്ന് എന്തിനാണ് സി പി എം വാശി പിടിക്കുന്നത്. ടി .പി കേസ് കൂടുതല്‍ വിപുലമായി അന്വേഷിച്ചിരുന്നിലെങ്കില്‍ ഇന്ന് അധികാരത്തില്‍ ഇരിക്കുന്ന പലര്‍ക്കും അതിന് കഴിയുമായിരുന്നില്ല. ഇനിയും ആളുകളെ അക്രമിച്ചാല്‍ ഏത് അറ്റം വരെയും യു ഡി എഫ് പോകും. കൊല്ലും കൊലയും നടത്തുന്നവരെ ജനം തെരഞ്ഞെടുക്കില്ലന്ന് എന്ന് വ്യക്തമായിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സി.ഒ.ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍, എം.എല്‍.എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തുന്ന ഏകദിന ഉപവാസം ഉല്‍ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . നേതാക്കളായ സുമാ ബാലകൃഷ്ണന്‍, സജീവ് മാറോളി ,എം പി അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു സമാപന സമ്മേളനം വൈകിട്ട് അഞ്ചുമണിക്ക് നിയുക്ത എം. പി കെ സുധാകരന്‍ ഉല്‍ഘാടനം ചെയ്യും

Read More >>