2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി എൽ.ഡി.എഫിലെ എം.വി നികേഷ് കുമാര്‍ സമർച്ചിച്ച ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി കൊണ്ട് ഹൈക്കോടതി വിധിച്ചത്.

ഷാജി വർ​ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവ്, ലഘുലേഖയ്ക്ക് പിന്നിൽ സി.പി.എം ആണോയെന്ന് അന്വേഷിക്കണം: കെ.സുധാകരൻ

Published On: 9 Nov 2018 10:24 AM GMT
ഷാജി വർ​ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവ്, ലഘുലേഖയ്ക്ക് പിന്നിൽ സി.പി.എം ആണോയെന്ന് അന്വേഷിക്കണം: കെ.സുധാകരൻ

കാഞ്ഞങ്ങാട്: കെ.എം.ഷാജിയുടെ ഫോട്ടോ പതിച്ച് ഇറക്കിയ ലഘുലേഖയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സി.പി.എം ആണോയെന്ന് സംശയമുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണണെന്നും കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. കാഞ്ഞങ്ങാട് പെരിയയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം. ഷാജിയെ പോലുള്ള ഒരു നേതാവിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതില്‍ സങ്കടമുണ്ട്. വര്‍ഗീയവാദികളോട് സന്ധിയില്ലാ സമരം നടത്തുന്ന നേതാവാണ് ഷാജി. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും പിന്‍പും ഷാജിയുടെ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വാക്കുകളും പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഹൈക്കോടതിയുടെ ഉത്തരവ് അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എതിര്‍സ്ഥാനാര്‍ഥി എൽ.ഡി.എഫിലെ എം.വി നികേഷ് കുമാര്‍ സമർച്ചിച്ച ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി കൊണ്ട് ഹൈക്കോടതി വിധിച്ചത്. തുടർന്ന് ഷാജി സമർപ്പിച്ച ഹർജി പരി​ഗണിച്ച കോടതി രണ്ടാഴ്ചത്തേക്ക് വിധി സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാവകാശം നല്‍കുന്നതിനാണിത്.

Top Stories
Share it
Top