അനന്തുവിന്റെ കൊലപാതം: ആറുപേര്‍ കുടി അറസ്റ്റില്‍

പ്രതികളെല്ലാവരും മദ്യത്തിനും മയക്ക് മരുന്നിനും അടിമകളാണെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

അനന്തുവിന്റെ കൊലപാതം: ആറുപേര്‍ കുടി അറസ്റ്റില്‍

തിരുവനന്തപുരം: കരമനയില്‍ അനന്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ കൂടി പിടിയിലായി. അനീഷ്, വിനീത്, കുഞ്ഞുവാവ, വിഷ്ണു, ഹരി, അഖില്‍ എന്നിവരാണ് പിടിയിലായത്. പൂവാറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍. അരുണ്‍, അഭിലാഷ്, റാം കാര്‍ത്തിക് ,ബാലു, മുഹമ്മദ് റോഷന്‍ എന്നിവര്‍ ഇന്നലെ പിടിയിലായിരുന്നു. ഇതോടെ കേസിലെ 13 പ്രതികളില്‍ 11 പേരും അറസ്റ്റിലായി. മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ചെന്നൈയിലും തലസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുമായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികളെല്ലാവരും മദ്യത്തിനും മയക്ക് മരുന്നിനും അടിമകളാണെന്നും, ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.

അറസ്റ്റിലായ മുഴുവന്‍ പ്രതികളെയും ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

അതിദാരുണ കൊലപാതകമാണ് അനന്തുവിന്റെത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൃത്യമായ പദ്ധതി തയാറാക്കിയാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് സംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തില്‍ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കിയിരുന്നു. വിഷ്ണു, അഭിലാഷ്, റോഷന്‍, ബാലു, ഹരി, അരുണ്‍ ബാബു, റാം കാര്‍ത്തിക്, കിരണ്‍ കൃഷ്ണന്‍ എന്നിവര്‍ ഗൂഡാലോചനയുടെ ഭാഗമായതായാണ് പൊലീസ് വെളിപ്പെടുത്തല്‍. ആഘോഷത്തിന് കൊഴുപ്പ് കൂട്ടാന്‍ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

തളിയല്‍ അരശുംമൂട് ഭാഗത്ത് നിന്നും ബൈക്കില്‍ തട്ടികൊണ്ടുവന്ന അനന്തുവിനെ കരമനയിലെ കുറ്റിക്കാട്ടിലെ ഒളിസങ്കിതത്തില്‍ എത്തിക്കുന്നതിന് മുമ്പ് വഴിയില്‍ കരമന, നീറമണ്‍കര, കൈമനം എന്നിവിടങ്ങളില്‍ പൊലീസ് ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ബല പ്രയോഗം നടത്തിയിരുന്നില്ല. ബൈക്കില്‍ മൂന്നുപേര്‍ പോകുന്നത് കണ്ടിട്ടും പൊലീസ് തടഞ്ഞില്ലെന്ന എന്നതും പരാതി ലഭിച്ചിട്ടും സിസിടിവി കേന്ദ്രീകരിച്ചുള്ള കൃത്യമായ അന്വേഷണം നടത്തിയില്ല എന്നതും പൊലീസിന്റെ വീഴ്ച വെളിവാക്കുന്നുണ്ട്.

Read More >>