ലോട്ടറി വില്‍പ്പന വഴി ലഭിച്ചത് 25,691 കോടി

2016-17ൽ 7394.91കോടിയും 2017-18ൽ 9034.25കോടിയും 2018-19ൽ 9262.7 കോടിയുമാണ് ലഭിച്ചത്.

ലോട്ടറി വില്‍പ്പന വഴി ലഭിച്ചത് 25,691 കോടി

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വർഷത്തിനിടെ ലോട്ടറി വിൽപ്പനയിലൂടെ 25691.86 കോടിരൂപ സർക്കാർ ഖജനാവിലേക്ക് എത്തിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. 2016-17ൽ 7394.91കോടിയും 2017-18ൽ 9034.25കോടിയും 2018-19ൽ 9262.7 കോടിയുമാണ് ലഭിച്ചത്.

ഇക്കാലയളവിൽ സമ്മാന ഇനത്തിൽ 11907.58കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2016-17ൽ 3016.71 കോടിയും 2017-18ൽ 4303.17 കോടിയും 2018-19ൽ 4587.70കോടിയുമാണ് സമ്മാനമായി വിതരണം ചെയ്തതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Read More >>