കൊടുവള്ളിയുടെ കദീസുമ്മ യാത്രയായി

വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു അവര്‍. 90 വയസ്സായിരുന്ന കദീസുമ്മ ഞായറാഴ്ച വൈകിയിട്ടാണ് മരണമടഞ്ഞത്.

കൊടുവള്ളിയുടെ കദീസുമ്മ യാത്രയായി

കൊടുവള്ളിക്കാരുടെ പ്രിയപ്പെട്ട കദീസുമ്മ യാത്രയായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു അവര്‍. 90 വയസ്സായിരുന്ന കദീസുമ്മ ഞായറാഴ്ച വൈകിയിട്ടാണ് മരണമടഞ്ഞത്. കൊടുവള്ളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയിലാണ് ഖബറടക്കം.

വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കദീസുമ്മയും മകനും കൊടുവള്ളി-ഓമശ്ശേരി ഭാഗത്തേക്കുള്ള റോഡരികില്‍ താമസമാക്കിയത്. കെട്ടിയുണ്ടാക്കിയ ഷെഡില്‍ റോഡിനോട് ചേര്‍ന്നായിരുന്നു താമസം. പിന്നീടവര്‍ കൊടുവള്ളിക്കാരുടെ ഉമ്മയും മകനുമായി. ഒടുവില്‍ കൊടുവള്ളിയുടെ പഴയകാല പേരു ചേര്‍ത്ത് കൊരുക്കൂട്ടിയെന്നു കദീസുമ്മയെ നാട്ടുകാര്‍ വിളിച്ചു. നാട്ടുകാരോട് കുശലം പറഞ്ഞ് കൊടുവള്ളിയിലെവിടെയെങ്കിലും ഉണ്ടാകുമായിരുന്നു കദീസുമ്മ.

എവിടെ നിന്നോയെത്തിയ കദീസുമ്മയ്ക്ക് നാട്ടുകാരെല്ലാം ചേര്‍ന്ന് വീടു നിര്‍മ്മിച്ചു നല്‍കാന്‍ ശ്രമം നടത്തിയിരുന്നു. എന്തോ അത് നടന്നില്ല. പിന്നീട് നരിക്കുനിയിലെ അത്താണിയെന്ന വ്യദ്ധസദനത്തിലായിരുന്നു കദീസുമ്മയുടെ താമസം.

Read More >>