കുറ്റങ്ങള്‍ സമ്മതിച്ച് ജോളി;അഞ്ചു പേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച്, അന്നമ്മയ്ക്ക് നല്‍കിയത് മറ്റൊരു വിഷം

ആദ്യം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന ജോളി പിന്നീട് കുറ്റങ്ങൾ സമ്മതിക്കുകയായിരുന്നു.

കുറ്റങ്ങള്‍ സമ്മതിച്ച് ജോളി;അഞ്ചു പേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച്, അന്നമ്മയ്ക്ക് നല്‍കിയത് മറ്റൊരു വിഷം

കോഴിക്കോട്:കൂടത്തായി കൊലപാതകത്തിൽ കുറ്റസമ്മതം നടത്തി ജോളി. അഞ്ചു പേരെ കൊന്നത് സയനൈഡ് നൽകിയാണെന്നും അന്നമ്മയെ കൊന്നത് മറ്റൊരു വിഷം ഉപയോഗിച്ചാണെന്നും ജോളി പൊലീസിന് മൊഴി നൽകി. എന്നാൽ അത് എന്തായിരുന്നുവെന്ന് ഓർമ്മയില്ലെന്നും മറ്റു മരണങ്ങളിൽ തനിക്ക് പങ്കില്ലെന്നും ചോദ്യം ചെയ്യലിൽ ജോളി പറഞ്ഞു. സയനൈഡിന്റെ ബാക്കി സൂക്ഷിക്കാതെ ഉപേക്ഷിച്ചുവെന്നും ജോളി പറഞ്ഞതായാണ് വിവരം. ഇന്നലെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ച ജോളിയെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. ആദ്യം ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന ജോളി പിന്നീട് കുറ്റങ്ങൾ സമ്മതിക്കുകയായിരുന്നു.

മറ്റു രണ്ടു പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും ജോളി വെളിപ്പെടുത്തിയതായാണ് വിവരം.

ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു.ജോളിയെ വെള്ളിയാഴ്ച രാവിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

ആദ്യ ഭര്‍ത്താവ് റോയിയെ കൊലപ്പെടുത്താനുണ്ടായ നാലു കാരണങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. സ്ഥിരവരുമാനമുള്ള ഭർത്താവിന് വേണ്ടിയാണ് റോയിയെ ജോളി കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നു.ജോളിയുടെ വിവാഹേതര ബന്ധങ്ങൾ എതിർത്തതിലെ പക,റോയിയുടെ അമിത മദ്യപാനം, അന്ധവിശ്വാസം എന്നിവയും എന്നിവയും കൊലപാതക കാരണങ്ങളായി. കേസിലെ മറ്റു പ്രതികളായ മാത്യു, പ്രജു കുമാർ എന്നിവരുടെ സഹായത്തോടെയും അറിവോടെയുമാണ് കൊലപാതകം നടത്തിയതെന്നും കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read More >>