അലൻ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.

അലൻ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ടുനിന്നും പൊലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബും താഹ ഫൈസലും ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കേസ് കെട്ടിചമച്ചതാെണന്നും ഇരുവർക്കും ജാമ്യം നൽകണമെന്നും ഹർജിക്കാർ ഉന്നയിക്കും.

പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായി കണ്ടെത്തിയതായും യുഎപിഎ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ഇരുവരുടേയും ജാമ്യ ഹർജി തള്ളിയത്. അലൻ ഷുഹൈബിൽനിന്നും താഹ ഫസലിൽനിന്നും പൊലീസ് പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും ബാനറുകളും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റേതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിൽനിന്നു പ്രഥമദൃഷ്ട്യാ മനസിലാക്കാനാവുന്നത് ഇരുവർക്കും സംഘടനയുമായി ബന്ധമുണ്ടെന്നാണെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Read More >>