- Sat Feb 23 2019 12:22:36 GMT+0530 (IST)
- E Paper
Download App

- Sat Feb 23 2019 12:22:36 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച ശേഷം മെയിന്‍ റോഡ് തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്സ് ചെയ്യാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി വീശി
തിരുവനന്തപുരം: നിയമസഭയിന്‍ സത്യാഗ്രഹം ചെയ്യുന്ന പ്രതിപക്ഷ എം എല്‍ എ മാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, ശബരിമലയിലെ 144-ാം വകുപ്പ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യൂ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് പോലീസുമായി സംഘര്‍ഷത്തില്‍ അവസാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ച ശേഷം മെയിന്‍ റോഡ് തടഞ്ഞ് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്സ് ചെയ്യാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തുടര്‍ന്നു പൊലീസും കെ.എസ് യൂ പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദമുണ്ടാവുകയും പൊലീസ് ലാത്തി വീശുകയും ചെയ്തു. ലാത്തി ചാര്‍ജ്ജില്‍ കെ എസ് യൂ പ്രവര്‍ത്തകനായ അദില്‍ തലയ്ക്ക് സാരമായ പരുക്കേറ്റു.
വീക്ഷണം പത്രത്തിന്റെ ഫോട്ടോ എഡിറ്റര്‍ ജിനല്‍ കുമാറിന് ലാത്തിയടിയില്‍ വയറില്‍ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. റോഡ് തടഞ്ഞ മറ്റു കെ എസ് യൂ പ്രവര്‍ത്തകരെ പൊലീസ് അറസ്സ് ചെയ്യത് നീക്കി.