പരാജയം ഉറപ്പായ എല്‍.ഡി.എഫ് നുണപ്രചാരവുമായി രംഗത്തെന്ന് കെ.മുരളീധരന്‍

വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കുമെന്ന് മനസിലാക്കിയ എല്‍.ഡി.എഫ് നുണ പ്രചാരണം വ്യാപകമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ വോട്ട് വേണ്ട എന്ന് താന്‍ പറഞ്ഞതായുള്ള പ്രചാരണം നടക്കുന്നുണ്ട്

പരാജയം ഉറപ്പായ എല്‍.ഡി.എഫ് നുണപ്രചാരവുമായി രംഗത്തെന്ന് കെ.മുരളീധരന്‍

വടകര: പരാജയം ഉറപ്പായ എല്‍.ഡി.എഫ് വടകരയില്‍ നുണ പ്രചാരണം നടത്തുന്നുവെന്ന് വടകര ലോക്സഭാ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തനായ താന്‍ ഹൈക്കമാന്റിന് പരാതി അയച്ചുവെന്നതാണ് ഒരു നുണ പ്രചാരണം. അങ്ങനെയൊരു പരാതി നല്‍കേണ്ട സാഹചര്യം വടകരയില്‍ ഇപ്പോഴില്ല. കോണ്‍ഗ്രസ്സും യു.ഡിഎഫും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് വിജയിക്കുമെന്ന് മനസിലാക്കിയ എല്‍.ഡി.എഫ് നുണ പ്രചാരണം വ്യാപകമാക്കിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ വോട്ട് വേണ്ട എന്ന് താന്‍ പറഞ്ഞതായുള്ള പ്രചാരണം നടക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി പിന്മാറിയെന്നും ചിലപ്പോള്‍ മരണപ്പെട്ടുവെന്നുവരെ പ്രചാരണം നടത്താന്‍ മടിയില്ലാത്തവരായി എല്‍.ഡി.എഫുകാര്‍ മാറി. ഈ പ്രചാരണത്തിനു പിന്നില്‍ സി.പി.എമ്മാണെന്നും മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.