കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട; ഉണ്ണിത്താനെതിരെ പ്രതിഷേധം

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ വേണ്ടെന്നും ഉണ്ണിത്താന് വിജയ സാധ്യതയില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട; ഉണ്ണിത്താനെതിരെ പ്രതിഷേധം

കാസര്‍കോട്: കാസര്‍കോട് ലേക്‌സഭാ മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ പ്രഖ്യാപിച്ചതില്‍ ഡി.സി.സിയില്‍ പരസ്യ പ്രതിഷേധവും രാജി ഭീഷണിയും. സുബ്ബയ്യ റാവുവിനെ അവസാന നിമിഷത്തില്‍ മാറ്റി ഉണ്ണിത്താനെ കളത്തിലിറക്കിയതാണ് ഡി.സി.സി നേതാക്കളെ ചൊടിപ്പിച്ചത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ വേണ്ടെന്നും ഉണ്ണിത്താന് വിജയ സാധ്യതയില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

മണ്ഡലത്തില്‍ കാസര്‍കോട് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ വേണമെന്ന് സംസ്ഥാന നേതൃത്വത്തെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് പ്രതിഷേധം ഉയര്‍ന്നത്.

ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങിയതായാണ് വിവരം. 18 പേര്‍ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡി.സി.സി സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ വ്യക്തമാക്കി. നേതൃത്വത്തോടുള്ള പ്രതിഷേധ സൂചകമായി സുബ്ബയ്യ റേയും കെ.പി.സി.സി അംഗത്വം രാജിവയ്ക്കുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി.

സുബ്ബയ്യ റാവുവിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ഉണ്ണിത്താന് നറുക്ക് വീഴുകയായിരുന്നു.

മണ്ഡലത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നും കാസര്‍ഗോഡ് ബാലികേറ മലയല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കഴിഞ്ഞ തവണ പാലക്കാട് മത്സരിക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കാസര്‍കോട് നിന്ന് ജയിച്ച് പാര്‍ലമെന്റിലെത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Read More >>