'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?' ; അയോദ്ധ്യ വിധിയില്‍ എം സ്വരാജ്

അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

ന്യൂഡൽഹി: അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ പുറത്തുവന്ന സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി എം സ്വരാജ് എംഎൽഎ. വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ? എന്നാണ് സ്വരാജ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും പകരം പള്ളി നിർമ്മിക്കാനായി അനുയോജ്യമായ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നുമായിരുന്നു കോടതി വിധി.

അയോദ്ധ്യാ കേസിലെ സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം നമ്മുടെയാകെ ഈ സന്ദർഭത്തിലെ പരിഗണന. വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും അക്കാര്യത്തിൽ ജാഗരൂകരാകണമെന്നും പിണറായി വ്യക്തമാക്കി.

Read More >>