കോഴിക്കോട് യുവമോർച്ച നേതൃയോ​ഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസം​ഗമാണ് കേസിലേക്ക് നയിച്ചത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന സമരം ബി.ജെ.പി പദ്ധതിയായിരുന്നുവെന്നാണ് പ്രസം​ഗത്തിൽ വെളിപ്പെടുത്തിയത്.

രഥയാത്ര സ്റ്റേഷന് മുന്നിലൂടെ കടന്നുപോകും, ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് എം.ടി രമേശ്

Published On: 10 Nov 2018 7:28 AM GMT
രഥയാത്ര സ്റ്റേഷന് മുന്നിലൂടെ കടന്നുപോകും, ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് എം.ടി രമേശ്

സുവർണാവസരം പ്രസം​ഗത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എം.ടി രമേശ്. കേസെടുത്ത കസബ സ്റ്റേഷനു മുന്നിലൂടെ ശ്രീധരൻപിള്ള നയിക്കുന്ന രഥയാത്ര കടന്നുപോകുമെന്നും പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യേട്ടെയെന്നും രമേശ് വെല്ലുവിളിച്ചു.

കോഴിക്കോട് യുവമോർച്ച നേതൃയോ​ഗം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസം​ഗമാണ് കേസിലേക്ക് നയിച്ചത്. ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരായി നടക്കുന്ന സമരം ബി.ജെ.പി പദ്ധതിയായിരുന്നുവെന്നാണ് പ്രസം​ഗത്തിൽ വെളിപ്പെടുത്തിയത്. ലിജീഷ്, മാധ്യമ പ്രവര്‍ത്തകനായ ഷൈബിന്‍ നന്മണ്ട എന്നിവർ നൽകിയ പരാതിയിലാണ് ശ്രീധരൻപിള്ളയ്ക്കെതിരായി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ‌കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള സമർപ്പിച്ച ഹർജി അടുത്താഴ്ച കോടതി പരി​ഗണിക്കും.

കലാപാഹ്വാനം, തന്ത്രിയുമായി ഗൂഢാലോചന നടത്തി, സുപ്രീം കോടതി വിധിക്കെതിരെ പ്രസംഗിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടികാണിച്ച് നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തത്. 505 (1) ബി പ്രകാരം വിദ്വേഷ പ്രസംഗത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Top Stories
Share it
Top