ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം. മൂന്നാം സ്ഥാനം യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മുന്നാം സ്ഥാനത്തും. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനം നോടിയിരിക്കുന്നത്.

നെഹ്റു ട്രോഫി വള്ളംകളി: പായിപ്പാടന്‍ ചുണ്ടന്‍ ജേതാക്കൾ

Published On: 10 Nov 2018 2:28 PM GMT
നെഹ്റു ട്രോഫി വള്ളംകളി: പായിപ്പാടന്‍ ചുണ്ടന്‍ ജേതാക്കൾ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന്‍ ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് പായിപ്പാട് ചുണ്ടന്‍ തുഴഞ്ഞത്. ഇതോടെ നാലാമത്തെ കീരീടമാണ് പായിപ്പാടന്‍ നേടുന്നത്.

ആലപ്പുഴ ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനാണ് രണ്ടാംസ്ഥാനം. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് പാണ്ടി മുന്നാം സ്ഥാനത്തും. എന്‍സിഡിസി ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനാണ് നാലാം സ്ഥാനം നേടിയിരിക്കുന്നത്.

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവമാണ് വള്ളംകളി ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥികളായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്‍, ഭാര്യ സ്‌നേഹാ റെഡ്ഡി,കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമുമായിരുന്നു. മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരും വള്ളംകളി കാണാനെത്തി.

Top Stories
Share it
Top