തകരാറിലായത് ഒരുശതമാനം യന്ത്രങ്ങള്‍ മാത്രം; റീപോളിങ് ഇല്ല

വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് ഓഫീസര്‍ ഉറപ്പു വരുത്തേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

തകരാറിലായത് ഒരുശതമാനം യന്ത്രങ്ങള്‍ മാത്രം; റീപോളിങ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 1.3 ശതമാനം വോട്ടിങ് മെഷീനുകള്‍ മാത്രമേ തകരാറിലായിട്ടുള്ളൂവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ മെഷീനുകള്‍ തകരാറിലായിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ചെയ്യുന്ന വോട്ട് മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പോയ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഒരിടത്തും റീപോളിങ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ചതിന് തെരഞ്ഞെടുപ്പ് ഓഫീസറെ രൂക്ഷമായി വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ടയാള്‍ക്കെതിരേ കേസെടുത്തതിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമര്‍ശിച്ചു. പരാതിക്കാര്‍ക്കെതിരേ കേസെടുക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറില്ലെന്ന് ഓഫീസര്‍ ഉറപ്പു വരുത്തേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാന്‍ കമ്മിഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മോദിയുടെ മെഷീന്‍ കേരളത്തിലുമെത്തിയിരിക്കുകയാണ്. പരാതിക്കാരെ ക്രൂശിക്കുന്ന നടപടിയാണ് കമ്മിഷന്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More >>