വിധികർത്താവായി ​ദീപ, കലോത്സവത്തിൽ പ്രതിഷധം

മൂല്യ നിർണയവേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് അറസ്റ്റു ചെയ്തു.

വിധികർത്താവായി ​ദീപ, കലോത്സവത്തിൽ പ്രതിഷധം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപ നിശാന്തിനെതിരെ പ്രതിഷധം. ഉപന്യാസ മത്സരത്തിന്റെ മൂല്യനിര്‍ണയത്തിനാണ് തൃശൂര്‍ കേരള വര്‍മ കോളേജിലെ മലയാളം അധ്യപികയായ ദീപ കലോത്സവ വേദിയിൽ എത്തിയത്.

മൂല്യ നിർണയവേദിക്ക് മുന്നിൽ കെ. എസ്.യു, യൂത്ത് കോൺഗ്രസ്, എ.ബി.വി.പി പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം നടത്തിയത്. മൂല്യ നിർണയവേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പോലീസ് അറസ്റ്റു ചെയ്തു.

നേരത്തെ എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ദീപ വിവാദത്തിലായിരുന്നു. സംഭവത്തിൽ ദീപ മാപ്പ് പറ‍‍ഞ്ഞിരുന്നു.

Read More >>