ന്യൂനപക്ഷ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ-പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനത്തിനെത്തിയതിനിടെ വൈകീട്ട് മൂന്നിനായിരുന്നു പ്രതിഷേധം. രണ്ടാം തവണ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ തൊട്ടടുത്ത് വരെയെത്തി. പൊലീസുകാര്‍ ചാടി വീണ് പ്രവര്‍ത്തകരെ പിടികൂടുകയായിരുന്നു.

മലപ്പുറത്ത് കെ.ടി ജലീലിന് നേരെ കരിങ്കൊടി

Published On: 2018-11-10T15:49:42+05:30
മലപ്പുറത്ത് കെ.ടി ജലീലിന് നേരെ  കരിങ്കൊടി

മലപ്പുറം: മന്ത്രി കെ.ടി ജലീലിന് നേരെ മലപ്പുറത്ത് രണ്ട് തവണ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ന്യൂനപക്ഷ വകുപ്പിന്റെ ഇമ്പിച്ചിബാവ ഭവന നിര്‍മ്മാണ-പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാന തല ഉല്‍ഘാടനത്തിനെത്തിയതിനിടെ വൈകീട്ട് മൂന്നിനായിരുന്നു പ്രതിഷേധം. രണ്ടാം തവണ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ തൊട്ടടുത്ത് വരെയെത്തി. പൊലീസുകാര്‍ ചാടി വീണ് പ്രവര്‍ത്തകരെ പിടികൂടുകയായിരുന്നു.മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്റിനു മുകളിലെ ഹാളിലായിരുന്നു പരിപാടി. ഇവിടേക്ക് വരുന്നതിനിടെയായിരുന്നു ആദ്യ പ്രതിഷേധം. പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശിയോടിച്ചു. ഹാളില്‍ മന്ത്രി ഉല്‍ഘാടന പ്രസംഗം നിര്‍വഹിച്ച ശേഷം ഭവന പദ്ധതിയുടെ രേഖ കൈമാറാനായി സദസ്സിലേക്ക് ഇറങ്ങിയതിനിടെ ആളുകളുടെ ഇടയില്‍ നിന്ന് രണ്ട് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മന്ത്രിയുടെ സമീപത്തേക്ക് കുതിക്കുകയായിരുന്നു.

അതോടെ മന്ത്രിയും സംഘാടകരും അങ്കലാപ്പിലായി. തുടര്‍ന്ന് സദസ്സ് അല്‍പ്പനേരത്തേക്ക് അലങ്കോലമായി. ഇതിനിടെ മൈക്ക് വാങ്ങിയ മന്ത്രി ചിലര്‍ കയ്യടക്കി വെച്ചിരുന്ന സഹായങ്ങള്‍ താന്‍ നേരിട്ട് ആളുകള്‍ക്കെത്തിക്കുന്നതിലെ അമര്‍ഷമാണ് ഇത്തരം പ്രതിഷേധങ്ങള്‍ക്ക് കാരണമെന്ന് പ്രസ്താവിച്ചു. ഇതു കയ്യടിയോടെയാണ് സദസ് വരവേറ്റത്. ഹാളിന് അകത്തും പുറത്തും വന്‍ പൊലീസ് സന്നാഹം നിലനില്‍ക്കെയായിരുന്നു രണ്ടാമത്തെ കരിങ്കൊടി.

Top Stories
Share it
Top