പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ ‘ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല’ എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു.

തൃശൂരിൽ ഡി.സി ബുക്സിന്റെ പുസ്തക പ്രദർശനത്തിനെതിരെ ആർ.എസ്.എസ് പ്രതിഷേധം

Published On: 10 Nov 2018 9:15 AM GMT
തൃശൂരിൽ ഡി.സി ബുക്സിന്റെ പുസ്തക പ്രദർശനത്തിനെതിരെ ആർ.എസ്.എസ് പ്രതിഷേധം

തൃശൂർ: തൃശൂരില്‍ ഇന്ന് തുടങ്ങുന്ന ഡി.സി ബുക്സിന്റെ പുസ്തക മേളയ്ക്കായി പുസ്തകങ്ങളുമായി എത്തിയ വണ്ടി ആർ.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പാറമേക്കാവ് അഗ്രശാലയിലാണ് വര്‍ഷങ്ങളായി ഡിസി ബുക്സിന്റെ പുസ്തകമേള നടക്കുന്നത്.

എസ്. ​ഹരീഷിന്റെ 'മീശ' നോവല്‍ പ്രസിദ്ധീകരിച്ചതാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണം. ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെയുള്ള പുസ്തകം പ്രസിദ്ധീകരിച്ച ഡി.സിക്കെതിരെ ഭക്തരുടെ പ്രതിഷേധമുണ്ടെന്നും മേള നടത്താന്‍ അനുവദിക്കാനാവില്ലെന്നുമായിരുന്നു അവരുടെ നിലപാട്.

പുസ്തകമേള നടക്കുന്ന ഹാളിന് മുന്നില്‍ 'ഹൈന്ദവ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രസിദ്ധീകരണങ്ങള്‍ വില്‍ക്കപ്പെടുന്നില്ല' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചാല്‍ മേള നടത്താന്‍ സമ്മതിക്കാമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്ന് ഡിസി പ്രതിനിധികള്‍ അറിയിച്ചു.

കോട്ടയത്ത് നിന്ന് ഡിസി ബുക്സിന്റെ സെയില്‍സ് മാനേജര്‍ ഇന്ന് തൃശൂരിലെത്തി ചര്‍ച്ച നടത്തിയ ശേഷം എന്തുവേണമെന്ന് തീരുമാനിക്കും.പുസ്തകങ്ങളുമായി വന്ന ഡിസി ബുക്ക്‌സിന്റെ വാഹനം പോലീസ് കാവലില്‍ തൃശ്ശൂരില്‍ തന്നെയാണ്.

Top Stories
Share it
Top