തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ പറഞ്ഞത്, അല്ലാതെ തന്ത്രി വിളിച്ചെന്നല്ല.ആരാണ് വിളിച്ചെന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. പലരും തന്നെ ഫോണില്‍ വിളിച്ച് നിയമോപദേശം തേടാറുണ്ട്. തന്റ ബാധ്യതയായതിനാല്‍ നിയമോപദേശം നല്‍കാറുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

തന്ത്രി വിളിച്ചതറിയില്ല: പിളള

Published On: 10 Nov 2018 1:04 PM GMT
തന്ത്രി വിളിച്ചതറിയില്ല: പിളള

ശബരിമലയില്‍ യുവതീ പ്രവേശനം നടന്നാല്‍ നടയടക്കണമോയെന്ന് തന്ത്രി തന്നെ വിളിച്ചതായി അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. നയടക്കുന്നത് സംബന്ധിച്ച് തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അതാണ് ശരിയെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് താന്‍ പറഞ്ഞത്, അല്ലാതെ തന്ത്രി വിളിച്ചെന്നല്ല.ആരാണ് വിളിച്ചെന്ന് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു. പലരും തന്നെ ഫോണില്‍ വിളിച്ച് നിയമോപദേശം തേടാറുണ്ട്. തന്റ ബാധ്യതയായതിനാല്‍ നിയമോപദേശം നല്‍കാറുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

തുലാമാസ പൂജ സമയത്ത് യുവതീ പ്രവേശനമുണ്ടായാല്‍ നടയടയ്ക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ പറഞ്ഞത് തന്നോട് ചോദിച്ചിട്ടായിരുന്നെന്ന് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഐജി ശ്രീജിത്ത് രണ്ടു സ്ത്രീകളുമായി സന്നിധാനത്തിന് അടുത്തെത്തിയപ്പോള്‍ തന്ത്രി കണ്ഠരര് രാജീവര് തന്നെ വിളിച്ചിരുന്നുവെന്നും തന്റെ ഉറപ്പിലാണ് യുവതികള്‍ പ്രവേശിച്ചാല്‍ നട അടക്കുമെന്ന് തന്ത്രി പറഞ്ഞതെന്നുമായിരുന്നു ശ്രീധരന്‍ പിളള സമ്മേളനത്തില്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീധരന്‍ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.

Top Stories
Share it
Top