ഇനിയും കൂടുതൽ പേർ ബുക്ക് ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെടുത്തിയാണ് ഈ പോര്‍ട്ടല്‍ സംവിധാനം.

ശബരിമല കയറാൻ അനുമതി തേടി 550 യുവതികൾ

Published On: 9 Nov 2018 6:21 AM GMT
ശബരിമല കയറാൻ അനുമതി തേടി 550 യുവതികൾ

തിരുവനന്തപുരം: ശബരിമല ദർശനത്തിന് അനുമതി തേടി കൂടുതൽ യുവതികള്‍. 10 നും 50 നും ഇടയില്‍ പ്രായമുള്ള 550 യുവതികളാണ് ദർശനത്തിനായി അനുമതി തേടി പോലീസിനെ സമീപിച്ചത്. കേരളത്തിനു പുറത്തുള്ളവരും ഇതിൽപ്പെടും.

ഇനിയും കൂടുതൽ പേർ ബുക്ക് ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം, ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ശബരിമലയില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെടുത്തിയാണ് ഈ പോര്‍ട്ടല്‍ സംവിധാനം.

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെയായിരുന്നു തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പൊലീസ് ഒരുക്കിയത്.

കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.

Top Stories
Share it
Top