പ്രതീക്ഷയുണ്ട്,കൗതുകമുണ്ട്,അത്ഭുതമുണ്ട്; അവർക്ക് സമ്മാനമായി ഫുട്‌ബോളും ജെഴ്‌സിയും എത്തിക്കാം: മുനവ്വര്‍ അലി ശിഹാബ് തങ്ങൾ

ഇതെവിടെയാണെന്നോ ആരാണെന്നോ അറിയില്ല. പക്ഷെ ഇതിൽ പ്രതീക്ഷയുണ്ട്,കൗതകമുണ്ട്,അത്ഭുതമുണ്ട്,പ്രോത്സാഹനമുണ്ട്,സഹിഷ്ണുതയുണ്ട്,ആ ഗോൾകീപ്പറെ ആദരിക്കുന്നത് ഏറെ ഹൃദയസ്പർശമായി

പ്രതീക്ഷയുണ്ട്,കൗതുകമുണ്ട്,അത്ഭുതമുണ്ട്; അവർക്ക് സമ്മാനമായി ഫുട്‌ബോളും ജെഴ്‌സിയും എത്തിക്കാം: മുനവ്വര്‍ അലി ശിഹാബ് തങ്ങൾ

മലപ്പുറം: പൊട്ടിപ്പോയ ഫുട്‌ബോൾ മേടിക്കാൻ യോഗം ചേർന്ന കുട്ടികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു, ബാല്യത്തിന്റെ നിശ്കളങ്കത നിറഞ്ഞ അവർക്ക് സഹായവുമായി നിരവധി ആളുകളാണ്
രംഗത്തു വന്നത്. മിഠായി വാങ്ങാൻ ഉപയോഗിക്കുന്ന പണം ഫുട്‌ബോളിനായി സ്വരൂക്കൂട്ടി വെക്കണമെന്ന് പറഞ്ഞ കുട്ടികൾക്ക് ഫുട്‌ബോളും ജെഴ്‌സിയും നൽകാമെന്ന വാഗ്ദാനവുമായി എത്തിയിരിക്കയാണ് മുസ്ലിം ലീഗ് നേതാവ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങൾ.

ഈയടുത്ത് കണ്ട നല്ലൊരു വീഡിയോ. ഇതെവിടെയാണെന്നോ ആരാണെന്നോ അറിയില്ല. പക്ഷെ ഇതിൽ പ്രതീക്ഷയുണ്ട്,കൗതകമുണ്ട്,അത്ഭുതമുണ്ട്,പ്രോത്സാഹനമുണ്ട്,സഹിഷ്ണുതയുണ്ട്,ആ ഗോൾകീപ്പറെ ആദരിക്കുന്നത് ഏറെ ഹൃദയസ്പർശമായി. ഈ കൂട്ടുകാർ ആരെന്ന് അറിയിച്ചാൽ അവർക്ക് സമ്മാനമായി ഫുട്‌ബോളും ജെഴ്‌സിയും എത്തിക്കാമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കുട്ടികളുടെ വീഡിയോ പങ്കുവെച്ചാണ് മുനവ്വര്‍ അലിയുടെ പ്രതികരണം.

സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചിതനായ സുശാന്ത് നിലമ്പൂരാണ് കുട്ടികളുടെ യോഗത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ആദ്യം പങ്കുവച്ചത്.

Read More >>