എസ്.എഫ്.ഐക്കാർ സ്റ്റാലിന്റെ പാതയിലെന്ന് ചെന്നിത്തല

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയ പ്രതികളെ തേടി പൊലീസ് അലയേണ്ടെന്നും എല്ലാവരും എ.കെ.ജി സെന്ററിൽ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എസ്.എഫ്.ഐക്കാർ സ്റ്റാലിന്റെ പാതയിലെന്ന് ചെന്നിത്തല

പത്തനംതിട്ട: വര്‍ഗ്ഗ ശത്രുക്കളെ കൊന്നു മടുത്ത് ഒടുവിൽ സ്വന്തം അനുയായികളെ കൊന്നു തള്ളിയ സ്റ്റാലിന്റെ അതേ പാതയിലാണ് സംസ്ഥാനത്തെ എസ്.എഫ്. ഐക്കാരെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ കലാലയങ്ങളെ കൊലക്കളങ്ങളാക്കിയത് എസ്.എഫ്.ഐയാണ്.കോളജുകൾ അവർ ആയുധപ്പുരകളാക്കി. പഠിക്കാൻ കഴിയാതെ വിദ്യാര്‍ത്ഥികൾ കലാലയങ്ങൾ വിട്ടു പോകുന്ന സ്ഥിതി പോലും ഉണ്ടായി. സി.പി.എം, എസ്.എഫ്.ഐയെ കയറൂരി വിട്ടതിന്റെ ഫലമാണ്.

യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ സംഭവങ്ങൾക്കു നേതൃത്വം നൽകിയ പ്രതികളെ തേടി പൊലീസ് അലയേണ്ടെന്നും എല്ലാവരും എ.കെ.ജി സെന്ററിൽ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ഭീകരതയ്‌ക്കെതിരെ പത്തനംതിട്ട കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫിസ് മാർച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. പിണറായി വിജയൻ ഭരിക്കുന്ന നാട്ടിൽ പാട്ടുപാടാനുള്ള സ്വാതന്ത്ര്യം പോലും കുട്ടികൾക്ക് ഇല്ല. ക്രമസമാധാന പാലനത്തിൽ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കണം. കേരളത്തിലെ പൊലീസുകാർ ആളെക്കൊല്ലികളായി. മികച്ച സേനയെ ഈ നിലയിലാക്കിയത് പിണറായി വിജയനാണെന്നും ചെന്നിത്തല ആരോപിച്ചു.

Read More >>