സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയില്‍ നിന്ന് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിലുണ്ട്.പുറത്തു പോകുന്നില്ലെങ്കില്‍ തക്കതായ കാരണം ഏപ്രില്‍ 16ന് മുമ്പ് അതിന്റെ കാരണം ബോധ്യപ്പെടുത്തണം

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയില്‍ നിന്ന് പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ്

കല്‍പ്പറ്റ: സഭയില്‍ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് നോട്ടീസ് ലഭിച്ചു.സ്വമേധയ പുറത്ത് പോയില്ലെങ്കില്‍ പുറത്താക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. സിനഡ് തിരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നത് പ്രധാന കുറ്റമായി നോട്ടീസില്‍ പറയുന്നുണ്ട്. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിലുണ്ട്.

പുറത്തു പോകുന്നില്ലെങ്കില്‍ തക്കതായ കാരണം ഏപ്രില്‍ 16ന് മുമ്പ് അതിന്റെ കാരണം ബോധ്യപ്പെടുത്തണം. ലൂസി കളപ്പുര കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീകള്‍ പിലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചെന്നും നോട്ടീസ് വിശദീകരിക്കുന്നുണ്ട്. സ്വയം ഒഴിഞ്ഞു പോകാന്‍ തയ്യാറാണെങ്കില്‍ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്ത് തരാമെന്നും 18 പേജുള്ള നോട്ടീസില്‍ പറയുന്നു.

എന്നാല്‍ താന്‍ സന്യാസവ്രതം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും അത് തുടര്‍ന്ന് കൊണ്ടുപോകുവാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍ പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.

മുന്‍മ്പ് സിസ്റ്റര്‍ക്ക് നല്‍കിയ നോട്ടീസുകളില്‍ കന്യാസ്ത്രീ സമരങ്ങളില്‍ പങ്കെടുത്തു എന്നത് പ്രധാന കുറ്റമായി ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തേതില്‍കന്യാസ്ത്രീ സമരങ്ങളില്‍ പങ്കെടുത്തതിനെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

Read More >>