ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്‍റെ പുറത്താണ് ഹർജി. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; രമേശിനെ തള്ളി ശ്രീധരൻപിള്ള

Published On: 10 Nov 2018 8:33 AM GMT
അറസ്റ്റ് ചെയ്യാൻ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; രമേശിനെ തള്ളി ശ്രീധരൻപിള്ള

തിരുവനന്തപുരം: സുവർണാവസരം പ്രസം​ഗത്തിൽ ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ച എം.ടി രമേശിനെ തള്ളി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

ശബരിമല വിവാദ പ്രസംഗത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത് പാര്‍ട്ടി തീരുമാനമല്ല, വ്യക്തിപരമായ അവകാശത്തിന്‍റെ പുറത്താണ് ഹർജി. വേട്ടയാടപ്പെടുന്ന ഇരയുടെ അവകാശമാണ് കോടതിയെ സമീപിച്ച നടപടി. നിയമപരമായ നടപടി സ്വീകരക്കാന്‍ വ്യക്തിപരമായ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേസെടുത്ത കസബ സ്റ്റേഷനു മുന്നിലൂടെ ശ്രീധരൻപിള്ള നയിക്കുന്ന രഥയാത്ര കടന്നുപോകുമെന്നും പൊലീസിന് ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യേട്ടെയെന്നുമാണ് എം.ടി രമേശ് പറഞ്ഞത്.

Top Stories
Share it
Top