പി കെ ശ്രീമതിയെ ലീഗുകാര്‍ തടഞ്ഞു

പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പുരുഷന്മാരായ നേതാക്കള്‍ വോട്ട് ചോദിക്കരുതെന്നാവശ്യപ്പെട്ട് ഒരു സംഘം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു

പി കെ ശ്രീമതിയെ ലീഗുകാര്‍ തടഞ്ഞു

കണ്ണൂര്‍: എല്‍ ഡി എഫ് പ്രവര്‍ത്തകരും മുസ്ലിംലീഗ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. ഞായറാഴ്ച റീപോളിംഗ് നടക്കുന്നതിനാല്‍ വോട്ട് അഭ്യര്‍ത്ഥിച്ച് പാമ്പുരുത്തി മേഖലയില്‍ എത്തിയതായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി. സ്ഥാനാര്‍ത്ഥിയോടൊപ്പം എല്‍ ഡി എഫ് നേതാക്കളുമുണ്ടായിരുന്നു.

പുരുഷന്മാരില്ലാത്ത വീടുകളില്‍ കയറി സ്ഥാനാര്‍ത്ഥിയുടെ കൂടെയുള്ള പുരുഷന്മാരായ നേതാക്കള്‍ വോട്ട് ചോദിക്കരുതെന്നാവശ്യപ്പെട്ട് ഒരു സംഘം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ജനാധിപത്യ അവകാശമാണ് വീട് കയറി വോട്ട് ചോദിക്കുന്നതെന്ന് എല്‍ ഡി എഫ് നേതാക്കള്‍ മറുപടി നല്‍കി. തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റമുണ്ടായത്. പോലീസും സ്ഥലത്തെത്തിയിരുന്നു.

Read More >>