'നിങ്ങളിപ്പോഴും കുറ്റവാളിയാണ്,കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് നിയമം':എല്‍ കെ അദ്ധ്വാനിക്കെതിരെ തോമസ് ഐസക്ക്

സോറി അദ്ധ്വാനി ജി, ബാബരി മസ്ജിദ് തകർത്തതിൽ നിന്നും നിങ്ങൾ ഇതുവരെ കുറ്റവിമുക്തനായിട്ടില്ല. മസ്ജിദ് തകർത്തത് കുറ്റകരമാണെന്ന് സുപ്രിംകോടതി വിധിയിൽ പറയുന്നു. നിങ്ങളിപ്പോഴും കുറ്റപത്രത്തിൽ കുറ്റവാളിയാണ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് നിയമം- ഐസക്കിന്റെ ട്വീറ്റിൽ പറയുന്നു.

ന്യൂഡൽഹി: അയോദ്ധ്യയില് ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ എൽ കെ അദ്ധ്വാനിക്കെതിരെ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്കിന്റെ ട്വീറ്റ്.

സോറി അദ്ധ്വാനി ജി, ബാബരി മസ്ജിദ് തകർത്തതിൽ നിന്നും നിങ്ങൾ ഇതുവരെ കുറ്റവിമുക്തനായിട്ടില്ല. മസ്ജിദ് തകർത്തത് കുറ്റകരമാണെന്ന് സുപ്രിംകോടതി വിധിയിൽ പറയുന്നു. നിങ്ങളിപ്പോഴും കുറ്റപത്രത്തിൽ കുറ്റവാളിയാണ്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് നിയമം- ഐസക്കിന്റെ ട്വീറ്റിൽ പറയുന്നു.

അയോദ്ധ്യ ബാബരി മസ്ജിദ്- രാമജന്മഭൂമി കേസിൽ ഇന്നലെയാണ് സുപ്രിം കോടതി വിധി പുറത്തുവന്നത്.2.77 ഏക്കർ തർക്ക ഭൂമി ക്ഷേത്ര നിർമ്മാണത്തിനായി വിട്ടുകൊടുക്കാനും പകരം പള്ളി നിർമ്മാണത്തിനായി അയോദ്ധ്യയിൽ അനുയോജ്യമായ 5 എക്കർ സ്ഥലം നൽകണമെന്നുമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ബഞ്ച് വിധിച്ചത്.

എന്നാൽ പള്ളി തകർത്തത് കുറ്റകരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു.1992 ഡിസംബർ രണ്ടിനാണ് കർസേവകർ ബാബരി മസ്ജിദ് തകർത്തത്.കേസിൽ മൂന്നു എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഒന്ന് കർസേവർക്കെതിരെയും മറ്റൊന്ന് ഇതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചന നടത്തിയതിന് മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരെ പ്രതിചേർത്തതുമാണ്.

ഇതേദിവസം തന്നെ മാധ്യമപ്രവർത്തകരെ അക്രമിച്ചതിനും ഇവരുടെ കാമറകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതിനും മൂന്നാമത്തെ എഫ്.ഐ.ആറും രജിസ്റ്റർചെയ്തത്. 27 വർഷം മുമ്പ് നടന്ന സംഭവത്തിൽ അന്വേഷണവും വിചാരണയും പലപ്പോഴും തടസ്സപ്പെട്ടിരുന്നു.ഈ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്.

Read More >>