മത്സരിക്കാനില്ല,തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൂടുതല്‍ യുവാക്കള്‍ വരട്ടെ: വി.എം സുധീരന്‍

നിലവില്‍ യു.ഡി.എഫിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്.സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു.

മത്സരിക്കാനില്ല,തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൂടുതല്‍ യുവാക്കള്‍ വരട്ടെ:  വി.എം സുധീരന്‍

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി.എം സുധീരന്‍. തെരഞ്ഞെടുപ്പ് രംഗത്തേക്ക് കൂടുതല്‍ യുവാക്കള്‍ വരട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും വി.എം സുധീരന്‍ കൊച്ചിയില്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.

നിലവില്‍ യു.ഡി.എഫിന് 20 സീറ്റും ലഭിക്കാന്‍ അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതില്‍ ഇനി ഒട്ടും അമാന്തം ഉണ്ടാകരുത്. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്ന സാഹചര്യം ഒഴിവാക്കണമായിരുന്നു. കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കം ഈ തരത്തിലേക്ക് പ്രശ്നങ്ങള്‍ എത്തിക്കരുതായിരുന്നുവെന്നും നേതാക്കള്‍ ജാഗ്രത പുലര്‍ത്തണമായിരുന്നുവെന്നും വി.എം സുധീരന്‍ പറഞ്ഞു.

Read More >>