യാക്കൂബ് വധക്കേസ് : അഞ്ചു പ്രതികള്‍ കുറ്റക്കാര്‍ ,ശിക്ഷ അല്പ സമയത്തിനകം

മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

യാക്കൂബ് വധക്കേസ് : അഞ്ചു പ്രതികള്‍ കുറ്റക്കാര്‍ ,ശിക്ഷ അല്പ സമയത്തിനകം

കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന്‍ ഇരിട്ടിപുന്നാട് കോട്ടത്തെക്കുന്നിലെ കാണിക്കല്ലുവളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്ന് മുതല്‍ 5 പ്രതികള്‍ കുറ്റക്കാരാണെന്ന് അഡീഷനല്‍ ജില്ലസെഷന്‍സ് കോടതി (രണ്ട് ) ജഡ്ജി ആര്‍.എല്‍ ബൈജു വിധിച്ചു. മറ്റ് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു. .

കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40), എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

പുന്നാട് മായനിവാസില്‍ പന്ന്യോടന്‍ ജയകൃഷ്ണന്‍ (39), പുന്നോട് കുറ്റിയാന്‍ഹൗസില്‍ ദിവാകരന്‍ (59), കോട്ടത്തെക്കുന്ന് സിന്ധുനിലയത്തില്‍ എസ് ടി സുരേഷ് (48), അനുജന്‍ എസ് ടി സജീഷ് (37), കീഴൂര്‍ പാറേങ്ങാട്ടെ പള്ളിആശാരിവീട്ടില്‍ പി.കെ പവിത്രന്‍ എന്ന ആശാരി പവി (48), തില്ലങ്കേരി കാരക്കുന്നുമ്മല്‍വീട്ടില്‍ കെ.കെ പപ്പന്‍ എന്ന പത്മനാഭന്‍ എന്ന പത്മജന്‍ (36), കീഴൂര്‍ ഇല്ലത്ത്മൂലയിലെ പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍ (56), കല്ലങ്ങോട്ടെ ചാത്തോത്ത്വീട്ടില്‍ കൊഴുക്കുന്നോന്‍ സജീഷ് (36), പാറേങ്ങാട്ടെ അജിഷ നിവാസില്‍ വള്ളികുഞ്ഞിരാമന്‍ (57), കീഴൂരിലെ തൂഫാന്‍ ബാബു എന്ന കെ .വി ബാബു (38) എന്നിവരെയാണ് വിട്ടയച്ചത്. 2006 ജൂണ്‍ 13ന് രാത്രി ഒമ്പതേകാലിനാണ് യാക്കൂബിനെ അക്രമിസംഘം ബോബെറിഞ്ഞ് കൊലപ്പെടുത്തിയത്.

Read More >>