ഭർത്താവ് റോബർട്ട് വദ്രക്കും ഭർതൃ മാതാവ് മൗറീൻ വദ്രക്കുമെതിരായ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ 'ചില കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും' എന്നാണ് മറുപടി നൽകിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: പ്രിയങ്ക

Published On: 2019-02-14T13:25:46+05:30
തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: പ്രിയങ്ക

ലഖ്‌നൗ: ലോക് സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും നരേന്ദ്രമോദിയുമായി പോരടിക്കാൻ രാഹുൽഗാന്ധിയുണ്ടെന്നും പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവിൽ പാർട്ടി പ്രവർത്തകരുമായുള്ള ചർച്ചക്കിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയേറ്റശേഷം പ്രിയങ്കയുടെ ആദ്യ യു.പി സന്ദർശനത്തിനായിരുന്നു ചൊവ്വാഴ്ച തുടക്കമായത്.

രാഹുൽ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരോടൊപ്പം ലഖ്നൗവിൽ കൂറ്റൻ റാലിയും സംഘടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ പാർട്ടി പ്രവർത്തകരുമായി തിരക്കിട്ട ചർച്ചകളിലായിരുന്നു പ്രിയങ്ക. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് തുടങ്ങിയ ചർച്ച ബുധനാഴ്ച പുലർച്ചെ അഞ്ചുമണിക്കായിരുന്നു അവസാനിച്ചത്. 14ഓളം ചർച്ചകളാണ് ഇതിനകം അവർ നടത്തിയത്. എന്നാൽ, ചില തെരഞ്ഞെടുക്കപ്പെട്ട നേതാക്കളിൽ പ്രിയങ്കക്ക് അതൃപ്തിയുണ്ടായതായി കോൺഗ്രസ് നേതൃത്വം സൂചന നൽകി. ഗ്രാമങ്ങളെക്കുറിച്ചും വോട്ടർമാരെക്കുറിച്ചും പ്രാഥമിക അവബോധംപോലും ഇവർക്ക് ഇല്ലാത്തതാണ് പ്രിയങ്കയെ ചൊടിപ്പിച്ചത്.

ഭർത്താവ് റോബർട്ട് വദ്രക്കും ഭർതൃ മാതാവ് മൗറീൻ വദ്രക്കുമെതിരായ എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ 'ചില കാര്യങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും' എന്നാണ് മറുപടി നൽകിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുകയില്ലെന്നും അവർ അറിയിച്ചു.

Top Stories
Share it
Top