ജയിക്കുമെന്നുറപ്പുള്ള ഒരു സ്ഥാനാര്‍ത്ഥി പോലും പാര്‍ട്ടിയിലില്ല: ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

Published On: 16 March 2019 9:44 AM GMT
ജയിക്കുമെന്നുറപ്പുള്ള ഒരു സ്ഥാനാര്‍ത്ഥി പോലും പാര്‍ട്ടിയിലില്ല: ബംഗാള്‍ ബിജെപി അദ്ധ്യക്ഷന്‍

സംസ്ഥാനത്ത് വിജയിക്കുമെന്നുറപ്പുള്ള ഒരു സ്ഥാനാര്‍ത്ഥി പോലും പാർട്ടിയിലില്ലെന്ന് ബി.ജെ.പി പശ്ചിമ ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ്. പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ നിരവധി നേതാക്കളും അണികളുമുണ്ട്. ഇവരില്‍ മിക്കവരേയും നിയസഭാ-പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ ജയിക്കുമെന്ന് ഉറപ്പുള്ള ആളുകള്‍ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ക്കുവേണമെങ്കിലും ബി.ജെ.പിയില്‍ ചേരാം. രാജ്യത്തിന്റെ വികസനത്തില്‍ ഭാഗമാകണമെന്ന ആഗ്രഹത്തോടെ പാര്‍ട്ടിയിലേക്ക് വരുന്നവരെ എങ്ങനെ തടയാനാകുമെന്ന് ദിലീപ് ഘോഷ് ചോദിച്ചു. കഴിഞ്ഞ ദിവസം ത്രിണമൂല്‍ നേതാവായ അര്‍ജുന്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നതിനോട് പ്രതികരിക്കുകയായിരുന്നു ദിലീപ് ഘോഷ്.

Top Stories
Share it
Top