ഡോ. ഡി ബാബുപോളിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

ഭരണകര്‍ത്താവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബാബുപോള്‍.

ഡോ. ഡി ബാബുപോളിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

പെരുമ്പാവൂര്‍: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഡോ. ഡി ബാബുപോളിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ കത്തീഡ്രല്‍ സെമിത്തേരിയിലാണ് സംസ്‌കരിച്ചത്.

ബസേലിയസ് തോമസ് പ്രഥമന്‍ കാത്തോലിക ബാവയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. ഭരണകര്‍ത്താവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം മലയാളികളുടെ മനസ്സിലിടം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബാബുപോള്‍.

ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോള്‍ അന്തരിച്ചത്. 78 വയസായിരുന്നു. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്‌സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു.

Read More >>