രാഹുല്‍ പറഞ്ഞാല്‍ വാരാണസിയില്‍ മത്സരിക്കും: പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക സ്ഥാനാര്‍ത്ഥിയായാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്കയും പാര്‍ട്ടിക്കുണ്ട്‌

രാഹുല്‍ പറഞ്ഞാല്‍ വാരാണസിയില്‍ മത്സരിക്കും: പ്രിയങ്ക ഗാന്ധി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ ഒരുക്കമെന്നാവര്‍ത്തിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് അവര്‍ പറഞ്ഞു.

വാരാണസിയില്‍ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനോട് അനുകൂലമായാണ് അന്ന് പ്രിയങ്ക പ്രതികരിച്ചത്.

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ സ്ഥാനാര്‍ത്ഥിയീവുന്നതോടെ പ്രധാനമന്ത്രിയെ മണ്ഡലത്തില്‍ തളച്ചിടാനാവുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം, ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക സ്ഥാനാര്‍ത്ഥിയായാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്ന് ആശങ്കയും പാര്‍ട്ടിക്കുണ്ട്‌.

Read More >>