വോട്ടെണ്ണല്‍ ദിവസം: സോഷ്യല്‍ മീഡിയയില്‍ ചാനല്‍ യുദ്ധം

വോട്ടെണ്ണല്‍ ദിവസം തങ്ങളൊരുക്കിയ സര്‍വ്വ സന്നാഹങ്ങളും വിളിച്ചോതിയാണ് പല ദൃശ്യാവിഷ്‌കാരങ്ങളും. മെയ് 23നു വിവരങ്ങള്‍ നിങ്ങളിലേക്കെത്തിക്കാന്‍ തങ്ങളും ഒരുങ്ങിക്കഴിഞ്ഞു,

വോട്ടെണ്ണല്‍ ദിവസം: സോഷ്യല്‍ മീഡിയയില്‍ ചാനല്‍ യുദ്ധം

17ാം ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ സോഷ്യല്‍ മീഡിയയില്‍ ചാനലുകളുടെ യുദ്ധമാണ്. ഒട്ടു മിക്ക ചാനലുകളും വോട്ടെണ്ണല്‍ ദിവസം പ്രേക്ഷകരെ തങ്ങളിലേക്കെത്തിക്കാനുള്ള അതീവ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി നിര്‍മ്മിച്ച ചാനലുകളുടെ രസകരവും കൗതുകകരവുമായ പ്രോമോ വീഡിയോകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മാത്രവുമല്ല, ചാനല്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രൊഫൈലില്‍ ചാനലിന്റെ പ്രൊഫൈല്‍ ലേബല്‍ ചെയ്തിട്ടുമുണ്ട്.


വോട്ടെണ്ണല്‍ ദിവസം തങ്ങളൊരുക്കിയ സര്‍വ്വ സന്നാഹങ്ങളും വിളിച്ചോതിയാണ് പല ദൃശ്യാവിഷ്‌കാരങ്ങളും. മെയ് 23നു വിവരങ്ങള്‍ നിങ്ങളിലേക്കെത്തിക്കാന്‍ തങ്ങളും ഒരുങ്ങിക്കഴിഞ്ഞു, വോട്ടെണ്ണല്‍ ആര് വീഴും, ആര് വാഴും എന്നിങ്ങനെയുള്ള ക്യാപ്ഷനുകളില്‍ നാളത്തെ ദിവസം പ്രേക്ഷകരെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള എല്ലാ ആയുധങ്ങളും ഇവര്‍ പ്രയോഗിക്കുന്നു. പ്രേക്ഷകരുടെ ശ്രദ്ധ എങ്ങനെയൊക്കെ പിടിച്ചു പറ്റാന്‍ കഴിയുമോ അതിനുള്ള എല്ലാ അടവുകളും പഴറ്റി കഴിഞ്ഞു. ഏഷ്യാനെറ്റ് അടക്കമുള്ള മുഖ്യധാര ദൃശ്യ മാദ്ധ്യമങള്‍ ഇതിനോടകം തന്നെ നിരവധി വീഡിയോകള്‍ ഇറക്കി കഴിഞ്ഞു.


അതേസമയം, ചാനല്‍ ബഹിഷ്‌കരണവും ഒരു ഭാഗത്തുണ്ട്. പ്രചാരണ സമയത്ത് ഇടതുപക്ഷത്തെ അക്രമിച്ച മാദ്ധ്യമങ്ങളെ ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷ സൈബര്‍ ടീം വ്യക്തമാക്കി കഴിഞ്ഞു.കൈരളി മാത്രം കാണുമെന്നും കാണണമെന്നുമാണ് ഇവരുടെ ആഹ്വാനം.

Read More >>