ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം നേടാൻ അപേക്ഷകരുടെ പ്രളയം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനായി ബി.സി.സി.ഐക്ക് 2000 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ പരിശീലകനായ...

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം നേടാൻ അപേക്ഷകരുടെ പ്രളയം

ടീം ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനായി ബി.സി.സി.ഐക്ക് 2000 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രിക്ക് വെല്ലുവിളിയാവുന്ന അപേക്ഷകരുടെ എണ്ണം കുറവാണെന്നാണ് ബാംഗ്ലൂര്‍ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓസീസ് മുന്‍ താരം ടോം മൂഡി, ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സന്‍, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ദ്ധനെ, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, സിംബാബ്‌വെ കോച്ച് ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉണ്ട്. ചൊവ്വാഴ്ചയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം. മുന്‍ ടെസ്റ്റ് താരം പ്രവീണ്‍ അംറെ ബാറ്റിങ് കോച്ചായും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ് ഫീല്‍ഡിങ് കോച്ചായും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിദേശികളടക്കം കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയതിനാല്‍ അപേക്ഷകരുടെ പട്ടിക വിശദമായ പരിശോധന നടത്തുമെന്നും. തുറന്ന മനസ്സോടെയുള്ള അഭിമുഖമാകും നടത്തുകയെന്നും ക്രിക്കറ്റ് അഡ്വെെസറി കമ്മറ്റി അംഗം അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് പറഞ്ഞു. എന്നാൽ ക്യാപ്റ്റൻ വിരാട് കോലിയുടെ പിന്തുണയുള്ളതു കൊണ്ടു തന്നെ രവി ശാസ്ത്രിക്കു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ലോകകപ്പ് വരെ ആയിരുന്നു ശാസ്ത്രിയുടെ കാലാവധി. വെസ്റ്റ് ഇന്‍ഡീസ് ടൂറിനായി 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

Read More >>