സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നു

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടി കളിക്കുന്ന ഇബ്രയുടെ മടക്കം എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബെര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് യൂറോപ്യന്‍ ഫുട്‌ബോളിലേക്ക് തിരിച്ചെത്തുന്നു

സ്പാനിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗിലേക്ക് തിരിച്ചെത്തുന്നു. മുന്‍ ക്ലബ്ബായ എസി മിലാനിലേക്കാണ് ഇബ്രയുടെ മടക്കമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗായ ലോസ് ആഞ്ചലസ് ഗാലക്‌സിക്കുവേണ്ടി കളിക്കുന്ന ഇബ്രയുടെ മടക്കം എംഎല്‍എസ് കമ്മീഷണര്‍ ഡോണ്‍ ഗാര്‍ബെര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 മാസമായി മുപ്പത്തിയെട്ടുകാരനായ ഇബ്രാഹിമോവിച്ച് അമേരിക്കയിലാണ്. ഈ വര്‍ഷം ഒടുവില്‍ ഗാലക്‌സിയുമായുള്ള കരാര്‍ അവസാനിക്കുന്നതോടെയാണ് താരം മടങ്ങുന്നത്. 2010 മുതല്‍ 2012 വരെ ഇബ്ര മിലാനില്‍ കളിച്ചിരുന്നു. 61 ലീഗ് മത്സരങ്ങളില്‍ നിന്നും 42 ഗോളുകളും നേടുകയുണ്ടായി. സ്ലാട്ടന്‍ സീരി എയിലേക്കു പോകാന്‍ തീരുമാനിച്ചതായി ഗാര്‍ബെര്‍ പറഞ്ഞു.

പ്രായം 38 ആയെങ്കിലും ലോകത്തിലെ മുന്‍നിരയിലുള്ള ക്ലബ്ബ് സ്ലാട്ടനെ ടീമിലെടുക്കുകയാണെന്നും ഗാര്‍ബെര്‍ ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ അതിമനോഹരമായ കളിയാണ് അദ്ദേഹം കാഴ്ചവെച്ചത്. 2018ലും 2019ലും എംഎല്‍എസ്സിലെ മികച്ച താരം ഇബ്രാഹിമോവിച്ചായിരുന്നു. 53 ഗോളുകളും നേടി. ലോസ് ആഞ്ചലസ് ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ 5-3ന് ടീം തോറ്റ മത്സരത്തിലാണ് ഗാലക്‌സിക്കായി അദ്ദേഹം അവസാനമായി കളിച്ചത്.

Read More >>