മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികളായ അലന്‍,ഷിബിന്‍,അശ്വിന്‍ എന്നിവരെയാണ് അപകടത്തില്‍ പെട്ടത്

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി

കോട്ടയം :പാറമ്പുഴ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികളായ അലന്‍,ഷിബിന്‍,അശ്വിന്‍ എന്നിവരെയാണ് അപകടത്തില്‍ പെട്ടത്. സ്ഥലത്ത് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.

ഉച്ചയ്ക്ക് 2 മണിയോടെയാണ് പാറമ്പുഴ കിണറ്റുമൂട് തൂക്കുപാലത്തിനു സമീപത്തായാണ് ഇവര്‍ അപകടമുണ്ടായത്.പുതുപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളേജിലെ എട്ടംഗ സംഘമാണ് ഇവിടെ കുളിക്കാന്‍ വേണ്ടി എത്തിയത്. ഒരു കുട്ടി കാല്‍തെറ്റി വീണപ്പോള്‍ മറ്റു രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനിടെയാണ് അപകടമുണ്ടായത്.

Story by
Read More >>