ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം; വിദ്യാര്‍ത്ഥിക്ക് പരിക്ക്

എറിയുന്നതിനിടെ ഹാമര്‍ പൊട്ടി വീഴുകയായിരുന്നു

ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം;  വിദ്യാര്‍ത്ഥിക്ക് പരിക്ക്

ഹാമര്‍ ത്രോ മത്സരത്തിനിടെ വീണ്ടും അപകടം.കോഴിക്കാട് നടന്ന മത്സരത്തിനില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാമകൃഷ്ണ മിഷന്‍ സ്‌കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിയായ ടി.ടി മുഹമ്മദ് നിഷാനാണ് പരിക്കേറ്റത്.

എറിയുന്നതിനിടെ ഹാമര്‍ പൊട്ടി വീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കാലുതെറ്റി വീണ് മുഹമ്മദ് നിഷാന്റെ ഇടത് കൈയിലെ രണ്ടു വിരലുകള്‍ക്ക് പരിക്കേറ്റു.

വിരലിനു വേദനയും നീരുമുണ്ട്.ഡോക്ടര്‍ എക്സ-റേ നിര്‍ദ്ദേശിച്ചു.സാധാരണയായി അഞ്ചു കിലോ ഹാമറാണ് ഉപയോഗിക്കാറ്. ഈ മത്സരത്തില്‍ ഏഴു കിലോയാണ് ഉപയോഗിച്ചത്. മത്സര സ്ഥലത്ത് ആളുകള്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.

Story by
Read More >>