ശ്രീലങ്കന്‍ സ്‌ഫോടനം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു

സംഭവത്തില്‍ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു .

ശ്രീലങ്കന്‍ സ്‌ഫോടനം: പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ടു

കൊളംബോ: ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെ ചിത്രം ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മൂന്ന് സ്ത്രീകളുള്‍പ്പെടെ ആറ് പേരുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്യുകയും 76 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു . പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്തിന്റെ ഒമ്പത് ചാവേറുകളാണ് സ്ഫോടനം നടത്തിയതെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്.

വ്യാഴാഴ്ചയാണ് ശ്രീലങ്കന്‍ പൊലീസ് സ്‌ഫോടനത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങളും പേര് വിവരങ്ങളും പുറത്ത് വിട്ടത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ തങ്ങളെ അറിയിക്കണമെന്ന് പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ക്കുവേണ്ടി 5000 സൈനിക ഉദ്യോഗസ്ഥരെയും 1000ത്തോളം പൊലീസ് ട്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ട്.

Read More >>