റോഡ് നിര്‍മ്മാണത്തിനായി മാടായിപാറയ്ക്ക് മുകളില്‍ മെറ്റലിറക്കി സ്വകാര്യ കമ്പനി, ജൈവവൈവിദ്ധ്യത്തെ തകര്‍ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ ആരുടെയും അനുമതിയില്ലാതെയാണ് സമീപ പ്രദേശത്തെ റോഡ് നിര്‍മ്മാണത്തിനായി അനുമതി ലഭിച്ച കമ്പനി മാടായിപാറയ്ക്ക് മുകളില്‍ നൂറ് കണക്കിന് ലോഡ് മെറ്റലിറക്കിയകത്. ഇത് ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ ബാധിക്കുമെന്ന് മാടായിപാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഭാസ്‌കരന്‍ വെള്ളൂര്‍ തത്സമയത്തോട് പറഞ്ഞു.

റോഡ് നിര്‍മ്മാണത്തിനായി മാടായിപാറയ്ക്ക് മുകളില്‍ മെറ്റലിറക്കി സ്വകാര്യ കമ്പനി, ജൈവവൈവിദ്ധ്യത്തെ തകര്‍ക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

കണ്ണൂര്‍: ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ മാടായിപ്പാറയ്ക്ക് മുകളില്‍ റോഡ് നിര്‍മ്മാണത്തിനായി സ്വകാര്യ കമ്പനി മെറ്റലിറക്കി. വേനല്‍ക്കാലത്തും മഴക്കാലത്തുമടക്കം നിരവധി ജീവജാലങ്ങൾക്ക് അഭയം നല്‍കുന്ന ഇവിടെ മെറ്റല്‍ ഇറക്കിയത് ഇവയുടെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്.

ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ ആരുടെയും അനുമതിയില്ലാതെയാണ് സമീപ പ്രദേശത്തെ റോഡ് നിര്‍മ്മാണത്തിനായി അനുമതി ലഭിച്ച കമ്പനി മാടായിപാറയ്ക്ക് മുകളില്‍ നൂറ് കണക്കിന് ലോഡ് മെറ്റലിറക്കിയകത്. ഇത് ഇവിടുത്തെ ജൈവ വൈവിദ്ധ്യത്തെ ബാധിക്കുമെന്ന് മാടായിപാറ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ഭാസ്‌കരന്‍ വെള്ളൂര്‍ തത്സമയത്തോട് പറഞ്ഞു.

''വാനമ്പാടികളും തിത്തിരി പക്ഷികളും മുട്ടയിടുന്നത് പാറമുകളിലാണ്. സമീപത്ത് കുളത്തിന്റെ സാന്നിദ്ധ്യം എപ്പോഴുമുണ്ട്. ജീനുകളുടെ സൂക്ഷിപ്പ് കേന്ദ്രം കൂടിയാണിവിടം. ഇവയ്ക്ക മുകളിലാണ് മെറ്റലിറക്കിയിരിക്കുന്നത്. കൂടാതെ മെറ്റലിലെ പൊടി മണ്ണില്‍ ലയിച്ച് ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുകയും ചെയ്യും'', ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു.

ഉണങ്ങി നില്‍ക്കുന്ന പുല്ലുകള്‍ക്കിടയില്‍ മുട്ടയിടുന്ന ചെമ്പന്‍ വാനമ്പാടി, കൊമ്പന്‍ വാനമ്പാടി എന്നീ രണ്ടു തരം സ്‌കൈ ലാര്‍ക്കുകളാണ് മാടായിപാറയില്‍ കണ്ടു വരുന്നത്. കൂടാതെ വേനല്‍ക്കാലത്ത് പാറയ്ക്ക് മുകളില്‍ തിത്തിരി പക്ഷികളും മുട്ടിയടുന്നു. മഴക്കാലത്ത് കണ്ടു വരുന്ന പാറത്തവളകള്‍ സുഷുമ്‌നാവസ്ഥയില്‍ കഴിയുന്നതും പാറയ്ക്കിടയിലെ സുഷിരങ്ങളിലാണ്. ഇത്തരം നടപടികള്‍ ഇവയുടെ ചെറുതും വലുതുമായ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു .

Read More >>