'പ്രാർത്ഥനകളിലും ഓർമ്മകളിലും എന്നും നിങ്ങളുണ്ട്'; കേരളത്തിന് സഹായ ഹസ്തവുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു.

പ്രാർത്ഥനകളിലും ഓർമ്മകളിലും എന്നും നിങ്ങളുണ്ട്; കേരളത്തിന് സഹായ ഹസ്തവുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി

തിരുവനന്തപുരം: മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് ലോകത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി സഹായങ്ങളെത്തുന്നുണ്ട്. അക്കൂട്ടത്തില്‍ സമാനതകളില്ലാത്ത സഹായത്തിന്റെ കഥയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിട്ടിരിക്കുന്നത്. കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരിയാണ് മലയാളികൾക്കായി സഹായ ഹസ്തം നീട്ടുന്നത്.

തന്റെ വരുമാനത്തില്‍ നിന്ന് ഒരു പങ്കാണ് ഇലിസ് സര്‍ക്കോണ എന്ന യുവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. പ്രാർത്ഥനകളിലും ഓർമ്മകളിലും മലയാളികൾ എന്നുമുണ്ടെന്ന് പറഞ്ഞ ഇലിസ് സർക്കോണ വിഷമമേറിയ അവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്ന സന്ദേശത്തോടെയാണ് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്.

സമാനതകള്‍ ഇല്ലാത്ത അനുഭവം എന്നാണ് ഇലിസയുടെ സഹായത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികള്‍ക്കാകെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ് രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പൂർണ്ണ രൂപം

ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. എന്നാൽ കേരളത്തില്‍ വച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയെ ആരും മറന്നുകാണില്ല. ആ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരുവിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചിരിക്കുന്നത്.

ഈ വിഷമമേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു.

സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദരവ്.

Read More >>