കുവൈറ്റ് ഈ വര്‍ഷം നാടുകടത്തിയത് 18,000 വിദേശികളെ

തിരിച്ചു വരാതിരിക്കാന്‍ വിരലടയാളമെടുത്തതിനു ശേഷമാണ് പറഞ്ഞുവിട്ടത്

കുവൈറ്റ് ഈ വര്‍ഷം നാടുകടത്തിയത് 18,000 വിദേശികളെ

18,000 വിദേശികളെ കുവൈറ്റ് ഈ വര്‍ഷം നാടുകടത്തിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 5,000 പേര്‍ ഇന്ത്യക്കാരാണ്. തിരിച്ചു വരാതിരിക്കാന്‍ വിരലടയാളമെടുത്തതിനു ശേഷമാണ് പറഞ്ഞുവിട്ടത്.

കൂടുതല്‍ പേരെയും നാടുകടത്തിയത് തൊഴില്‍ നിയമവും താമസ നിയമവും ലംഘിച്ചതിനാണ്.മദ്യം മയക്കുമരുന്ന് കേസില്‍പ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യവും ഗതാഗതനിയമലംഘനവും നടത്തിയവര്‍,സാമ്പത്തിക തട്ടിപ്പും വഞ്ചനയും നടത്തിയവര്‍ യാചകര്‍ എന്നിവരും പട്ടികയിലുണ്ട്.ഇതില്‍ 12,000 പുരുഷന്മാരും 6,000 സ്ത്രീകളുമാണ്. നാടുകടത്തിയവരില്‍ കൂടുതല്‍ പേരും ഇന്ത്യക്കാരാണ്.

Read More >>