2500 വർഷം മുമ്പേ മനുഷ്യൻ കഞ്ചാവ് ഉപയോഗിച്ചിരുന്നോ?

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കഞ്ചാവ് ചെടികൾ ഭൂമിയിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മനുഷ്യൻ ഇത് ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിരുന്നില്ല.

2500 വർഷം മുമ്പേ   മനുഷ്യൻ കഞ്ചാവ്  ഉപയോഗിച്ചിരുന്നോ?

ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കഞ്ചാവ് ചെടികൾ ഭൂമിയിലുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും മനുഷ്യൻ ഇത് ഉപയോഗിച്ചതിന് തെളിവുകൾ ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു കല്ലറയിൽ നിന്ന് ഇതിനുള്ള തെളിവ് ലഭിച്ചിരിക്കുകയാണ്.

ചൈനയിൽ അടുത്തിടെ കണ്ടെത്തിയ 2500 വർഷം പഴക്കമുള്ള ശവക്കല്ലയിൽ നിന്നാണ് അന്ന് തൊട്ടേ കഞ്ചാവ് ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിരിക്കുന്നത്. ശവകുടീരത്തിൽ നിന്ന് ലഭിച്ച തടിക്കഷ്ണങ്ങളും കല്ലുകളും ജർമനി, ചൈന തുടങ്ങിയ രാജ്യങ്ങളിലുള്ള ശാസ്ത്രജ്ഞർ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടെത്താനായത്. തിങ്കളാഴ്ച പുറത്തിറങ്ങിയ സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്. ശവസംസ്‌കാര ചടങ്ങുകൾക്കാണ് കഞ്ചാവ് അക്കാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നികോളെ ബൊയിവിനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ചൂടുള്ള കൽക്കരി, തടി, കല്ല് എന്നിവകളിൽ കഞ്ചാവ് പുരട്ടിയാണ് അന്ന് ഉപയോഗിച്ചിരുന്നത്. പൈപ്പ് സംവിധാനങ്ങൾ ഇല്ലാത്ത അക്കാലത്ത് ഇതായിരുന്നു ഏക മാർഗമെന്നാണ് കരുതുന്നതെന്നും നികോളെ പറഞ്ഞു. പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പാമിർ പർവത നിരകൾക്കിടയിൽ നിന്നാണ് 2500 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തിയത്.

Read More >>