വായ്പ നല്‍കിയ തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് കെട്ടിയിട്ട് മര്‍ദ്ദനം: ഏഴു പേര്‍ പിടിയില്‍

ചമരജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ സ്വദേശിനിയായ 36 കാരിയായ രാജമണിക്കാണ് ദുരനുഭവം ഉണ്ടായത്.

വായ്പ നല്‍കിയ തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് കെട്ടിയിട്ട് മര്‍ദ്ദനം: ഏഴു പേര്‍ പിടിയില്‍

കര്‍ണാടകയില്‍ വായ്പ നല്‍കിയ തുക തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ യുവതിയെ കെട്ടിയിട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

ചമരജനഗര്‍ ജില്ലയിലെ കൊല്ലെഗല്‍ സ്വദേശിനിയായ 36 കാരിയായ രാജമണിക്കാണ് ദുരനുഭവം ഉണ്ടായത്. ഇവര്‍ പ്രദേശത്ത് ഹോട്ടലും ചിട്ടി കമ്പനിയും നടത്തി വരികയായിരുന്നു. ഇവര്‍ പലരില്‍ നിന്നായി 50000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരിച്ചു നല്‍കാത്തതിനായിരുന്നു രാജമണിയെ കെട്ടിയിട്ട് ചെരുപ്പ് കൊണ്ടും ചൂലു കൊണ്ടും മര്‍ദ്ദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയായിരുന്നു.

Read More >>