അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ രമ്യാഹരിദാസ് കോടതിയില്‍ ഹര്‍ജി നല്‍കി

കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ ഇനി ആരും ഇങ്ങനെ പറയരുത്. സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ അവസാനത്തെ ഇര ഞാനാകണം. അതിനുവേണ്ടിയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്

അശ്ലീല പരാമര്‍ശം: വിജയരാഘവനെതിരെ രമ്യാഹരിദാസ് കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: എൽ.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് കോടതിയില്‍ ഹര്‍ജി നല്‍കി. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയരാഘവനെതിരെ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടർന്നാണ് രമ്യ ഹര്‍ജി നൽകിയത്. തന്റെ മൊഴി രേഖപ്പെടുത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് രമ്യാ ഹരിദാസ് കോടതിയില്‍ പറഞ്ഞു. ഹര്‍ജിയില്‍ കോടതി രമ്യയുടെ മൊഴി രേഖപ്പെടുത്തും.

'കേരളത്തിലെ സ്ത്രീകള്‍ക്ക് നേരെ ഇനി ആരും ഇങ്ങനെ പറയരുത്. സ്ത്രീകള്‍ക്ക് നേരെ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങളില്‍ അവസാനത്തെ ഇര ഞാനാകണം. അതിനുവേണ്ടിയാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്' - രമ്യാ ഹരിദാസ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊന്നാനിയില്‍ വച്ചായിരുന്നു രമ്യാഹരിദാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിജയരാഘവന്‍ പരാമര്‍ശം നടത്തിയത്. അതേസമയം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെയുള്ള തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ് വിജയരാഘവന്‍ രം​ഗത്ത് എത്തിയിരുന്നു.

Read More >>