മതനിന്ദക്കേസില്‍ കുറ്റവിമുക്തയായിട്ടും പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി

2009ലാണ് ആസിയാ ബീവിയെ വധശിക്ഷയ്ക്കു പാകിസ്താനിലെ കീഴ്‌ക്കോടതി വിധിക്കുന്നത്. പ്രവാചക നിന്ദ നടത്തിയെന്നതിന്റെ പേരിലായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. രണ്ടു മുസ്ലിം സ്ത്രീകള്‍ ആയിരുന്നു ഇവര്‍ക്കെതിരെ മതനിന്ദ ആരോപിച്ച് രംഗത്തു വന്നത്.

മതനിന്ദക്കേസില്‍ കുറ്റവിമുക്തയായിട്ടും പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി

മതനിന്ദക്കേസില്‍ വധശിക്ഷക്കു ഇളവ് ലഭിച്ചിട്ടും പാകിസ്താന്‍ വിടാനാവാതെ ക്രിസ്ത്യന്‍ യുവതി. എട്ടു വര്‍ഷം മുമ്പു പ്രവാചക നിന്ദയാരോപിച്ച് അറസ്റ്റ് ചെയ്യുകയും വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് കുറ്റവിമുക്തയാക്കുകയും ചെയ്ത ആസിയ ബീവിയെന്ന യുവതിക്കാണ് ഈ അവസ്ഥ. മുസ്ലീം തീവ്രവാദ സംഘടനയുടെ ഭീഷണിയെ തുടര്‍ന്നു രാജ്യം വിടാനാവാതെ മക്കളെയും ബന്ധുക്കളേയും വിട്ട് കറാച്ചിയിലെ രഹസ്യകേന്ദ്രത്തില്‍ കഴിയേണ്ട അവസ്ഥയാണ് ആസിയ ബീവിക്കും ഭര്‍ത്താവിനുമെന്ന് സുഹൃത്തും ആക്ടിവിസ്റ്റുമായ അമന്‍ ഉല്ല പറയുന്നു.

ഫോണിലൂടെ ആസിയാ ബീവിയുമായി ഫോണില്‍ സംസാരിച്ചതായും അവര്‍ക്ക് മക്കളും ബന്ധുക്കളുമുള്ള കാനഡയിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ മുസ്ലിം തീവ്രവാദ സംഘടനകളെ ഭീഷണിയെ തുടര്‍ന്നു രാജ്യം വിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും അമന്‍ പറയുന്നു.

2009ലാണ് ആസിയാ ബീവിയെ വധശിക്ഷയ്ക്കു പാകിസ്താനിലെ കീഴ്‌ക്കോടതി വിധിക്കുന്നത്. പ്രവാചക നിന്ദ നടത്തിയെന്നതിന്റെ പേരിലായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. രണ്ടു മുസ്ലിം സ്ത്രീകള്‍ ആയിരുന്നു ഇവര്‍ക്കെതിരെ മതനിന്ദ ആരോപിച്ച് രംഗത്തു വന്നത്. എന്നാല്‍ നിരപരാധിത്വം മനസിലാക്കി സുപ്രിം കോടതി ആസിയാ ബിവിയെ കുറ്റവിമുക്തയാക്കുകയായിരുന്നു. മോചനപത്രികയില്‍ ആസിയാ ബിവിക്ക് സ്വതന്ത്ര്യം അനുവദിക്കുന്നുവെങ്കിലും അവരുടെ ജീവന്‍ ഭീണിയിലാണെന്നാണ് അധികൃതരുടെ ഭാഷ്യം.

അതേസമയം, ആസിയാ ബീവി ഒരു വീടിന്റെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഭക്ഷണ സമയത്ത് മാത്രമെ റൂമിന്റെ ഡോര്‍ തുറക്കുകയുള്ളുവെന്നുമാണ് അമന്‍ പറയുന്നത്. മാത്രവുമല്ല രാവിലെയും രാത്രിയും മാത്രമെ ഫോണ്‍ ചെയ്യാന്‍ അനുവാദമുള്ളുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ പാകിസ്താന്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നാണ് വാര്‍ത്ത വിതരണ മന്ത്രി ഫഹദ് ചൗധരി പറയുന്നത്.