മീ ടു വിവാദങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണ രീതിയെന്ന് ഷീല

ഭക്ഷണത്തിലെ ഹൊര്‍മോണുകളാണ് പുരുഷനെ അപകടത്തിലാക്കുന്നതെന്ന് അവര്‍ പറഞ്ഞു

മീ ടു വിവാദങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണ രീതിയെന്ന് ഷീല

മീ ടു വിവാദങ്ങള്‍ക്ക് കാരണം പുരുഷന്മാരുടെ ഭക്ഷണ രീതിയാണെന്ന് പ്രമുഖ നടി ഷീല. ഭക്ഷണത്തിലെ ഹൊര്‍മോണുകളാണ് പുരുഷനെ അപകടത്തിലാക്കുന്നതെന്നും അവര്‍ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പരാമര്‍ശം.

ഇക്കാലത്തെ ഭക്ഷണ രീതി പുരുഷനെ 90ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുന്നു. പണ്ടു കാലത്ത് ഇരുപതാം വയസിലായിരുന്നു പ്രണയിച്ചു തുടങ്ങിയതെങ്കില്‍ ഇപ്പോള്‍ ചെറിയ പ്രായത്തില്‍ തന്നെ പ്രണയിച്ചു തുടങ്ങുന്നു. താന്‍ അഭിനയിച്ചിരുന്ന കാലത്തൊന്നും സിനിമയില്‍ സ്ത്രീകള്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിരുന്നില്ല. ബഹുമാനമില്ലാതെ ആരും പെരുമാറിയിട്ടില്ല. തനിക്ക് സിനിമാ രംഗത്ത് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഷീല അഭിമുഖത്തില്‍ പറയുന്നു.

തെറ്റുക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. സ്ത്രീകളെ ഉപദ്രവിക്കുന്നവരെ കല്ലെറിയാന്‍ പൊതു സമൂഹത്തെ അനുവദിക്കണം. പുകവലി തടയാന്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിയമപരമായ മുന്നറിയിപ്പ് നല്‍കാറുണ്ട്. അതുപോലെ തന്നെ തെറ്റു ചെയ്തവരുടെ നെറ്റിയില്‍ പച്ച കുത്തണമെന്നും- ഷീല പറഞ്ഞു.

Read More >>