അദാനിയുടെ സ്വന്തം സി.ബി.ഐ

കല്‍ക്കരി പാടം അഴിമതികേസില്‍ അദാനിയെ തൊടാന്‍ പേടിച്ച് സി.ബി.ഐ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും ഗുജറാത്തിലെ കോര്‍പ്പറേറ്റ് ഭീമനുമായ...

അദാനിയുടെ സ്വന്തം സി.ബി.ഐ

കല്‍ക്കരി പാടം അഴിമതികേസില്‍ അദാനിയെ തൊടാന്‍ പേടിച്ച് സി.ബി.ഐ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും ഗുജറാത്തിലെ കോര്‍പ്പറേറ്റ് ഭീമനുമായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് ഭാഗമായ കല്‍ക്കരി തട്ടിപ്പില്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കതിരെ മാത്രമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തട്ടിപ്പില്‍ തുല്യ പങ്കാളിത്തമുള്ള അദാനിയുടെ കമ്പനിയാവട്ടെ കേന്ദ്രസര്‍ക്കാറിലുള്ള തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് അന്യേഷണത്തില്‍ നിന്നും വിദഗ്ധമായി രക്ഷപ്പെട്ടു.

രാജ്യത്തെ പ്രമുഖ അന്യേഷണ ഏജന്‍സിയായ സി.ബി.ഐയെ കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ ദുരുപയോഗം ചെയ്യുകയാണെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇതിനിടയിലാണ് മോദിയുടെ സ്വന്തക്കാരെ കുരുക്കുകളിൽ നിന്നും രക്ഷപ്പെടുത്താനും സി.ബി.ഐയെ ഉപയോ​ഗിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജനുവരി 4നാണ് സി.ബി.ഐ വിവാദമായ കല്‍ക്കരി പാടം അഴിമതികേസില്‍ അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കര്‍ണാടകയിലെ മൂന്ന് കമ്പനികള്‍ക്കെതിരെ കുറ്റപ്പത്രം ചുമത്തുന്നത്. കര്‍ണാടക പവര്‍ കോര്‍പറേഷന്‍ ( കെ.പി.സി.എല്‍), കര്‍ണാടക ഇ.എം.ടി.എ കോള്‍സ് മൈന്‍സ് ലിമിറ്റഡ്, കെ. എം.സി.എല്‍ തുടങ്ങിയ കമ്പനികള്‍ മഹാരാഷ്ട്രയിലെ ആറ് കല്‍ക്കരി ബ്ലോക്കുകളില്‍ ഖനനം അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം ഇതേ കുറ്റം നേരിടുന്ന അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് സി.ബി.ഐ അന്യേഷണത്തില്‍ നിന്നും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ടു.


2014 സെപ്തംബറില്‍ തന്നെ 214 കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ കമ്പനികള്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അടുത്ത വര്‍ഷം സി.ബി.ഐ മൂന്ന് കമ്പനികളുടേയും ഡയറക്ടര്‍മാരെ കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചതിന് ചോദ്യം ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കമ്പനികള്‍ തട്ടിപ്പ് നടത്തിയെന്ന് സമ്മതിച്ച സി.ബി.ഐ, കെ.എം.സി.എല്‍ സര്‍ക്കാറിനെ കല്‍ക്കരി ഇടപാടിന്റെ കാര്യത്തില്‍ തെറ്റ് ധരിപ്പിക്കുകയായിരുന്നുെവന്നും കണ്ടെത്തി.

2018ല്‍ അദാനി ഗ്രുപ്പുമായി ബന്ധമുള്ള രാജസ്ഥാനിലെ മറ്റ് രണ്ട് കമ്പനികളും ഇതേ തട്ടിപ്പ് നടത്തിയതായി കാരവന്‍ മാഗസിന്‍ വെളിപ്പെടുത്തിയിരുന്നു. അദാനി എന്‍ര്‍പ്രൈസുമായി ബന്ധമുള്ള രാജസ്ഥാന്‍ രാജ്യ വിദ്യുത് ഉത്പാദന്‍ നിഗം ലിമിറ്റഡ് ( RRVUNL), പര്‍സ കാന്ത കോലിയേറീസ് ലിമിറ്റഡ് (PKCL) തുടങ്ങിയവയായിരുന്നു ഇവ. അഴിമതികേസിലെ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് കെ.പി.സി.എല്ലിനെതിരെ മാത്രം നടപടിയെടുത്ത സി.ബി.ഐ അദാനിയുടെ കമ്പനിയെ നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടുത്തി.

Read More >>