കരുണാമയനും ദീനദയാലുവുമായ സഖാവ്; എന്‍.എന്‍ ഷംസീറിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേള്‍ക്കുന്നതേ പേടിയാണ്. പരമ സാത്വികനാണെന്നും ജയശങ്കര്‍ കുറിപ്പില്‍ പറയുന്നു.

കരുണാമയനും ദീനദയാലുവുമായ സഖാവ്; എന്‍.എന്‍ ഷംസീറിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

എ.എന്‍ ഷംസീര്‍ എം.എല്‍.എയെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസറ്റ്. സി.ഒ.ടി നസീറിനെ അക്രമിച്ച കേസില്‍ എ.എന്‍ ഷംസീറിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് ജയശങ്കര്‍ പരിഹസിച്ചു രംഗത്തെത്തിയത്.

വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎന്‍ ഷംസീറിനെ കരിവാരിത്തേക്കാന്‍ ചില തല്പര കക്ഷികളും പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ലെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗൗതമ ബുദ്ധന്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂര്‍ ജില്ലയിലെ മാര്‍ക്‌സിസ്റ്റ് നേതാക്കളെന്ന പരിഹാസവുമുണ്ട് കുറിപ്പില്‍. പി വിജയന്‍, പി ശശി, പി ജയരാജന്‍ എന്നിവര്‍ക്കു ശേഷം അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീര്‍. മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേള്‍ക്കുന്നതേ പേടിയാണ്. പരമ സാത്വികനാണെന്നും ജയശങ്കര്‍ കുറിപ്പില്‍ പറയുന്നു.

കരുണാമയനും ദീനദയാലുവുമായ ഷംസീര്‍ സഖാവ്, പാര്‍ട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാന്‍ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാല്‍ ഒരാളും ഒരിക്കലും വിശ്വസിക്കില്ല. ഇതേക്കുറിച്ച് പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. അതില്‍ ഷംസീറിന്റെ നിരപരാധിത്വം തെളിയും. അതോടെ ദുരാരോപണങ്ങളുടെ മുനയൊടിയും. ഇടതുപക്ഷ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടക്കെതിരെ സാംസ്‌കാരിക നായകരുടെ പ്രസ്താവന നാളെ പുറത്തുവരുമെന്നും ജയശങ്കര്‍ പരിഹസിച്ചു. ഷംസീറിനൊപ്പം, വടിവാളിനെതിരെയെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:

സഖാവ് ഷംസീറിനെ അപകീർത്തിപ്പെടുത്താനുളള ശ്രമം അപലപനീയം.

വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎൻ ഷംസീറിനെ കരിവാരിത്തേക്കാൻ ചില തല്പര കക്ഷികളും പിന്തിരിപ്പൻ ബൂർഷ്വാ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ല.

ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് പി വിജയൻ, പി ശശി, പി ജയരാജൻ മുതലായവർ. അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീർ. മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേൾക്കുന്നതേ പേടിയാണ്. പരമ സാത്വികൻ.

കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ല. ഇതേക്കുറിച്ച് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അതിൽ ഷംസീറിൻ്റെ നിരപരാധിത്വം തെളിയും. അതോടെ ദുരാരോപണങ്ങളുടെ മുനയൊടിയും.

ഇടതുപക്ഷ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടക്കെതിരെ സാംസ്കാരിക നായകരുടെ പ്രസ്താവന നാളെ പുറത്തുവരും.

#ഷംസീറിനൊപ്പം, വടിവാളിനെതിരെ



Read More >>